ന്യൂയോര്‍ക്ക്: പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഡെല്‍ ടെക്‌നോളജീസും ജീവനക്കാരെ പിരിച്ചുവിടുന്നു. 6650 പേരെ പിരിച്ചുവിടാനാണ് ഡെല്‍ ടെക്‌നോളജീസ് തീരുമാനിച്ചിരിക്കുന്നത്. വിപണിയില്‍ പിസിയുടെ ആവശ്യകത കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.
വിപണിയിലെ സാഹചര്യങ്ങള്‍ ഭാവി അനിശ്ചിതമാക്കിയിരിക്കുകയാണെന്ന് കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ മൊത്തം തൊഴില്‍ ശേഷിയുടെ അഞ്ചു ശതമാനം പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനമെന്ന് ജെഫ് ക്ലാര്‍ക്ക് അറിയിച്ചു.
2022 അവസാന പാദത്തില്‍ മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഡെല്ലിന്റെ പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ കയറ്റുമതിയില്‍ 37 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.