കുപ്പിവെള്ള ബിസിനസിലേക്ക് ടാറ്റ; 1969ല്‍ 4 ലക്ഷത്തിന് വാങ്ങിയ ബിസ്‌ലരി വിറ്റത് 7000 കോടിക്ക്!

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കുപ്പിവെള്ള വിതരണ ശൃംഖലയായ ബിസ്‌ലരി ടാറ്റാ ഗ്രൂപ്പിന് കീഴിലാകുന്നു. 7000 കോടി രൂപയ്ക്കാകും ബിസ്‌ലരിയെ ടാറ്റ ഏറ്റെടുക്കുക.

author-image
Shyma Mohan
New Update
കുപ്പിവെള്ള ബിസിനസിലേക്ക് ടാറ്റ; 1969ല്‍ 4 ലക്ഷത്തിന് വാങ്ങിയ ബിസ്‌ലരി വിറ്റത് 7000 കോടിക്ക്!

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കുപ്പിവെള്ള വിതരണ ശൃംഖലയായ ബിസ്‌ലരി ടാറ്റാ ഗ്രൂപ്പിന് കീഴിലാകുന്നു. 7000 കോടി രൂപയ്ക്കാകും ബിസ്‌ലരിയെ ടാറ്റ ഏറ്റെടുക്കുക. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അന്തിമ ധാരണയായത്.

82കാരനായ ബിസ്‌ലരി ഉടമ രമേശ് ചൗഹാന്‍ പ്രായാധിക്യത്തിന്റെ അവശതകള്‍ നേരിടുന്നതിനാലാണ് വില്‍ക്കാന്‍ തീരുമാനമെടുത്തത്. ചൗഹാന്റെ മകള്‍ ജയന്തിക്ക് ബിസിനസ് ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാത്തതിനെ തുടര്‍ന്നാണ് വില്‍ക്കുന്നതെന്നാണ് ബിസ്‌ലരി നല്‍കുന്ന വിശദീകരണം. കഴിഞ്ഞ രണ്ടുവര്‍ഷമായി ടാറ്റ ഗ്രൂപ്പുമായി ബിസ്‌ലരി ചര്‍ച്ച നടത്തിയിരുന്നു.

ടാറ്റയെ കൂടാതെ റിലയന്‍സ് റീടെയില്‍, നെസ്ലേ, ഡാനോണ്‍ തുടങ്ങി പ്രമുഖ കമ്പനികളും ബിസ്‌ലരി ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

1965ല്‍ ഫെലിസ് ബിസ്‌ലരി സ്ഥാപിച്ച ഒരു ഇറ്റാലിയന്‍ കമ്പനിയായിരുന്നു ബിസ്‌ലരി.. അതേവര്‍ഷം തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. 1969ല്‍ ചൗഹാന്‍മാര്‍ നാല് ലക്ഷത്തിന് സ്വന്തമാക്കി. 1969ല്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള പാര്‍ലെ എക്‌സ്‌പോര്‍ട്‌സ് ഇറ്റാലിയന്‍ വ്യവസായിയില്‍ നിന്ന് കമ്പനി വാങ്ങുമ്പോള്‍ അദ്ദേഹത്തിന് 28 വയസ്സ് മാത്രമാണുണ്ടായിരുന്നത്.

 

 

Tata Group Bisleri