എന്‍ഡിടിവിയുടെ 29.2 ശതമാനം ഓഹരികള്‍ വാങ്ങാന്‍ അദാനി മീഡിയ ഗ്രൂപ്പ്

എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ പരോക്ഷമായി വാങ്ങുമെന്നും മീഡിയ ഹൗസിലെ 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ ആരംഭിക്കുമെന്നും അദാനി എന്റര്‍പ്രൈസസ്.

author-image
Shyma Mohan
New Update
എന്‍ഡിടിവിയുടെ 29.2 ശതമാനം ഓഹരികള്‍ വാങ്ങാന്‍ അദാനി മീഡിയ ഗ്രൂപ്പ്

മുംബൈ: ന്യൂ ഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡിന്റെ 29.18 ശതമാനം ഓഹരികള്‍ പരോക്ഷമായി വാങ്ങുമെന്നും മീഡിയ ഹൗസിലെ 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ ആരംഭിക്കുമെന്നും അദാനി എന്റര്‍പ്രൈസസ്.

ഓഗസ്റ്റ് 23ലെ പര്‍ച്ചേസ് കരാറിന് കീഴില്‍ വിഭാവനം ചെയ്ത നിബന്ധനകള്‍ക്ക് അനുസൃതമായി കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയുള്ള എഎംഎന്‍എല്‍, വിസിപിഎല്ലില്‍ 100 ശതമാനം ഇക്വിറ്റി ഓഹരികള്‍ ഏറ്റെടുത്തതായി അറിയിക്കുന്നുവെന്ന് അദാനി എന്റര്‍പ്രൈസസ് എന്‍എസ്ഇക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം ഓഗസ്റ്റ് 22ന് ബിഎസ്ഇ ലിമിറ്റഡിന് നല്‍കിയ പ്രസ്താവനയില്‍ ഇത് അടിസ്ഥാനരഹിതമായ കിംവദന്തിയാണെന്ന് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ടെന്നും രാധികയും പ്രണോയ് റോയിയും ഇപ്പോള്‍ ചര്‍ച്ചയില്‍ അല്ലെന്നും വ്യക്തമാക്കി. എന്‍ഡിടിവിയിലെ ഉടമസ്ഥാവകാശം മാറ്റുന്നതിനോ, അവരുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനോ വേണ്ടി ഏതെങ്കിലും സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടില്ല. അവര്‍ വ്യക്തിഗതമായും അവരുടെ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് വഴിയും എന്‍ഡിടിവിയുടെ മൊത്തം പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിന്റെ 61.45 ശതമാനം കൈവയ്ക്കുന്നത് തുടരുന്നതായി അറിയിച്ചിരുന്നു.

Adani media group NDTV