അപ്രതീക്ഷിത എഫ്പിഒയില്‍ ജയിച്ച് അദാനി ഗ്രൂപ്പ്

ഫോര്‍ബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി എട്ടാം സ്ഥാനത്തായി.ബര്‍ഗിന്റെ പട്ടികയില്‍ 11ാം സ്ഥാനത്താണ് അദാനി. 12-ാം സ്ഥാനത്താണ് മുകേഷ് അംബാനി.

author-image
parvathyanoop
New Update
അപ്രതീക്ഷിത എഫ്പിഒയില്‍ ജയിച്ച് അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് അദാനി എന്റര്‍പ്രൈസസ് എഫ്പിഒയ്ക്കുള്ള പ്രതികരണം വളരെ ഉറ്റു നോക്കുന്നതാണ്.ആദ്യദിനം ഒരു ശതമാനവും രണ്ടാം ദിവസം 3% അപേക്ഷകളും മാത്രമാണ് ലഭിച്ചത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.സാധാരണ നിക്ഷേപകരും അദാനി ഗ്രൂപ്പിലെ ജീവനക്കാരും കാര്യമായി എഫ്പിഒയില്‍ പങ്കെടുത്തിരുന്നില്ല.

റീട്ടെയ്ല്‍ ക്വോട്ടയില്‍ 12% അപേക്ഷകള്‍ മാത്രം. ജീവനക്കാരുടെ ക്വോട്ടയില്‍ 55 ശതമാനവും. വന്‍കിട സ്ഥാപനങ്ങള്‍, അബുദാബി ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ് പോലെയുള്ള നിലവിലെ ഓഹരിയുടമകള്‍ തുടങ്ങിയവയാണ് അപേക്ഷകരില്‍ ഏറെയും.

40 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അബുദാബി ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ് പ്രഖ്യാപിച്ചിരുന്നു.ഇത് എഫ്പിഒയുടെ 16 ശതമാനത്തോളം വരും. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ കൂടുതല്‍ പണം സമാഹരിക്കാനായി വീണ്ടും ഓഹരികള്‍ ഇഷ്യൂ ചെയ്യുന്ന പ്രക്രിയയാണ് ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ അഥവാ എഫ്പിഒ.

ഫോര്‍ബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി എട്ടാം സ്ഥാനത്തായി.ബര്‍ഗിന്റെ പട്ടികയില്‍ 11ാം സ്ഥാനത്താണ് അദാനി. 12-ാം സ്ഥാനത്താണ് മുകേഷ് അംബാനി.

Adani Group fpo