അദാനി എന്റര്‍പ്രൈസസിന്റെ വരുമാനം മൂന്നിരട്ടിയായി ഉയര്‍ന്നു

മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 461 കോടിയായി ഉയര്‍ന്നു. നവംബര്‍ 3ന് കമ്പനി പ്രഖ്യാപിച്ച ക്വാട്ടേര്‍ലി ഫലങ്ങള്‍ അനുസരിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ വരുമാനം മൂന്നിരട്ടിയായും വര്‍ദ്ധിച്ചു.

author-image
Shyma Mohan
New Update
അദാനി എന്റര്‍പ്രൈസസിന്റെ വരുമാനം മൂന്നിരട്ടിയായി ഉയര്‍ന്നു

മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 461 കോടിയായി ഉയര്‍ന്നു. നവംബര്‍ 3ന് കമ്പനി പ്രഖ്യാപിച്ച ക്വാട്ടേര്‍ലി ഫലങ്ങള്‍ അനുസരിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ വരുമാനം മൂന്നിരട്ടിയായും വര്‍ദ്ധിച്ചു.

അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 117 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 212 കോടിയായിരുന്നത് ഇത്തവണ 461 കോടിയായി. എന്നാല്‍ സാമ്പത്തിക വര്‍ഷം 2023ലെ ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയ 469.46 കോടിയില്‍ നിന്ന് 1.81 ശതമാനം കുറവാണ് രണ്ടാം പാദത്തില്‍.

2029 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ വരുമാനം മൂന്നിരട്ടി ഉയര്‍ന്ന് 38,175 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ വരുമാനം 13,218 കോടിയായിരുന്നു.

Adani Enterprises