മുംബൈ: അദാനി എന്റെര്‍പ്രൈസസ് ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ് ലക്ഷ്യം കണ്ടു. മുഴുവന്‍ ഓഹരികളും വിറ്റുപോയി.
20000 കോടി രൂപയാണ് തുടര്‍ ഓഹരി വില്‍പനയിലൂടെ അദാനി എന്റര്‍പ്രൈസസ് സമാഹരിച്ചത്. അതിനിടെ ഓഹരി വിപണിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നുണ്ടായ തിരിച്ചടികളില്‍ നിന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ച് കയറുന്നതിന്റെ സൂചനകളും പുറത്ത് വന്നു.
ഗൗതം അദാനിയുടെ പത്തില്‍ അഞ്ച് കമ്പനികളും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനി അതേസമയം ബ്ലൂംബര്‍ഗിന്റെ അഗോള അതിസമ്പന്നരുടെ പട്ടികയില്‍ അദാനി ആദ്യ പത്തില്‍ നിന്ന് പുറത്തായി.
ഓഹരികള്‍ തകര്‍ന്നടിഞ്ഞ മൂന്ന് ദിവസത്തിനപ്പുറം ഇന്നലെ വരെ വന്‍ തകര്‍ച്ച നേരിട്ട അദാനി ട്രാന്‍സ്മിഷന്‍ കൂടി ഇന്ന് ലാഭത്തില്‍ മുന്നോട്ട് പോവുകയാണ്. അബുദാബി ഇന്റര്‍ണാഷണല്‍ ഹോള്‍ഡിംഗ്‌സ് കമ്പനി 3200 കോടിയോളം രൂപ അദാനി എന്റെര്‍പ്രൈസസില്‍ നിക്ഷേപിക്കുമെന്നുള്ള പ്രഖ്യാപനം നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം കൂട്ടിയെന്നാണ് ഓഹരി വിപണിയിലെ സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്.