അദാനി ഗ്രൂപ്പില്‍ അബുദാബി 381 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അഴിച്ചുവിട്ട ഗുരുതര ആരോപണങ്ങള്‍ വകവെയ്ക്കാതെ 381.17 മില്യണ്‍ ഡോളര്‍ അദാനി എന്റര്‍പ്രൈസസില്‍ നിക്ഷേപിക്കാന്‍ അബുദാബി കോണ്‍ഗ്ലോമറേറ്റ്

author-image
Shyma Mohan
New Update
അദാനി ഗ്രൂപ്പില്‍ അബുദാബി 381 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

ന്യൂഡല്‍ഹി: അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അഴിച്ചുവിട്ട ഗുരുതര ആരോപണങ്ങള്‍ വകവെയ്ക്കാതെ 381.17 മില്യണ്‍ ഡോളര്‍ അദാനി എന്റര്‍പ്രൈസസില്‍ നിക്ഷേപിക്കാന്‍ അബുദാബി കോണ്‍ഗ്ലോമറേറ്റ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി(ഐഎച്ച്‌സി).

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ അടിസ്ഥാന തത്വങ്ങളിലുള്ള വിശ്വാസമാണ് അദാനി ഗ്രൂപ്പിലുള്ള തങ്ങളുടെ താല്‍പര്യത്തെ നയിക്കുന്നതെന്ന് ഐഎച്ച്‌സി സിഇഒ സയിദ് ബാസര്‍ ഷുയബ് പ്രസ്താവനയില്‍ അറിയിച്ചു. ദീര്‍ഘവീക്ഷണ കോണില്‍ നിന്ന് വളര്‍ച്ചയ്ക്കുള്ള ശക്തമായ സാധ്യതയും ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ മൂല്യവും അദാനി എന്റര്‍പ്രൈസസില്‍ തങ്ങള്‍ കാണുന്നുവെന്ന് ഷുയബ് കൂട്ടിച്ചേര്‍ത്തു.

യുഎഇയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ഷെയ്ഖ് തൗനുന്‍ ബിന്‍ സയിദ് അല്‍ നഹ്യാന്‍ ചെയര്‍മാനായുള്ള അബുദാബി കോണ്‍ഗ്ലോമറേറ്റാണ് കോടികളുടെ നിക്ഷേപം ഇറക്കുന്നത്.

Adani Enterprises Abu Dhabi-based International Holding Company