തൃശൂര്‍: ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് യുപിഐ മൊബൈല്‍ ആപ്പായ എസ്‌ഐബി എം പേ യില്‍ ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സൗകര്യം അവതരിപ്പിച്ചു.
‘യൂനിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്’ (യുപിഐ) വഴി എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതെ തന്നെ പണം അയയ്ക്കാനും സ്വീകരിക്കാനും സാധ്യമാണ്. ബാങ്കിന്റെ ഇടപാടുകാരല്ലാത്തവര്‍ക്കും തങ്ങളുടെ ഏത് ബാങ്ക് അക്കൗണ്ടും ഈ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കാം. നിലവിലുള്ള സൗകര്യപ്രകാരം പണം സ്വീകരിക്കുന്നയാളുടെ വിര്‍ച്വല്‍ ഐഡി (യുപിഐ ഐഡി) അറിഞ്ഞാല്‍ മാത്രമേ പണം അയയ്ക്കാനാകുമായിരുന്നുള്ളൂ.
എന്നാല്‍ ആധാര്‍ പേയ്‌മെന്റ് നിലവില്‍ വന്നതോടെ പണമയക്കുന്നതിന് സ്വീകരിക്കുന്നയാളുടെ ആധാര്‍ നമ്പര്‍ മാത്രം അറിഞ്ഞാല്‍ മതി. സ്വീകര്‍ത്താവിന്റെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച അക്കൗണ്ടില്‍ പണം നേരിട്ടെത്തും. എസ്‌ഐബി എം-പേ ആപ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് പ്ലേ സ്‌റ്റോറില്‍ ലഭ്യമാണെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു.