ഗുജറാത്തും കര്‍ണാടകയും വേണ്ട, കേരളം മതി; 40 കോടിയുടെ നിക്ഷേപം വന്നു

കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള കമ്പനി. ഉന്നത നിലവാരത്തിലുള്ള പാര്‍ടിക്കിള്‍ ബോര്‍ഡുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള സുപ്രീം ഡെകോര്‍ പാര്‍ട്ടിക്കിള്‍ ബോര്‍ഡ് എന്ന സ്ഥാപനമാണ് കാസര്‍ഗോട് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കുന്നത്.

author-image
Priya
New Update
ഗുജറാത്തും കര്‍ണാടകയും വേണ്ട, കേരളം മതി; 40 കോടിയുടെ നിക്ഷേപം വന്നു

തിരുവനന്തപുരം: കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള കമ്പനി. ഉന്നത നിലവാരത്തിലുള്ള പാര്‍ടിക്കിള്‍ ബോര്‍ഡുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള സുപ്രീം ഡെകോര്‍ പാര്‍ട്ടിക്കിള്‍ ബോര്‍ഡ് എന്ന സ്ഥാപനമാണ് കാസര്‍ഗോട് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കുന്നത്.

കേരളത്തിലെ പുതിയ വ്യവസായ നയവും കാസര്‍ഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടറിഞ്ഞ ശേഷമാണ് സുപ്രീം ഡെകോര്‍ കേരളത്തിലെത്തുന്നത്.

വ്യവസായ മന്ത്രി പി രാജീവാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള കമ്പനി കേരളത്തില്‍ 40 കോടിയുടെ പദ്ധതി ആരംഭിക്കുന്ന വിവരം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തില്‍ തുടങ്ങണോ കര്‍ണാടകയില്‍ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവില്‍ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ ആകൃഷ്ടരായി കാസര്‍ഗോഡ് ജില്ലയിലേക്ക് കടന്നുവന്നതെന്ന് മന്ത്രി വ്യക്തമാക്കി.

kerala maharashtra investment