500 കോടിയില്‍ അധികം വരുമാനം: നികുതിദായകരില്‍ 34% വര്‍ധന

2012-22 സാമ്പത്തിക വര്‍ഷം റിട്ടേണ്‍സ് സമര്‍പ്പിച്ചത് 500 കോടിയില്‍ അധികം വരുമാനമുള്ള 589 നികുതിദായകര്‍. ഇതേ സാമ്പത്തിക വര്‍ഷം ഏകദേശം 2.1 കോടി പേര്‍ നികുതി അടച്ചെങ്കിലും റിട്ടേണ്‍സ് ഫയല്‍ ചെയ്തിട്ടില്ല.

author-image
Web Desk
New Update
500 കോടിയില്‍ അധികം വരുമാനം: നികുതിദായകരില്‍ 34% വര്‍ധന

ന്യൂഡല്‍ഹി: 2012-22 സാമ്പത്തിക വര്‍ഷം റിട്ടേണ്‍സ് സമര്‍പ്പിച്ചത് 500 കോടിയില്‍ അധികം വരുമാനമുള്ള 589 നികുതിദായകര്‍. ഇതേ സാമ്പത്തിക വര്‍ഷം ഏകദേശം 2.1 കോടി പേര്‍ നികുതി അടച്ചെങ്കിലും റിട്ടേണ്‍സ് ഫയല്‍ ചെയ്തിട്ടില്ല. ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കാണിത്. ഈ കാലയളവില്‍ ഏകദേശം 6.7 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. എന്നാല്‍, 2021-22 സാമ്പത്തിക വര്‍ഷം നികുതിദായകരുടെ എണ്ണത്തില്‍ ഏകദേശം 34% വര്‍ധനവാണ് ഉണ്ടായത്.

500 കോടിയില്‍ അധികം റിട്ടേണ്‍ സമര്‍പ്പിച്ച 589 നികുതിദായകരില്‍ 554 എണ്ണവും കമ്പനികളാണ്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 413 കമ്പനികള്‍ ഉണ്ടായിരുന്നു. 500 കോടിയിലധികം മൊത്ത വരുമാനമുള്ള വ്യക്തികളുടെ എണ്ണം 2020-21 ല്‍ 12 ആയിരുന്നത് 2021-22-ല്‍ ഏഴായി കുറഞ്ഞു. സ്ഥാപനങ്ങള്‍, വ്യക്തികളുടെ സംഘടനകള്‍ എന്നിവയാണ് 589-ല്‍ ഉള്‍പ്പെടുന്ന മറ്റു നികുതിദായകര്‍. 2023 മാര്‍ച്ച് 31 വരെ ഇ-ഫയല്‍ ചെയ്ത റിട്ടേണുകളില്‍ നിന്നാണ് ഈ കണക്കുകള്‍.

 

business income tax department tax returns