തെരഞ്ഞെടുക്കപ്പെടാൻ ടെസ്റ്റുകൾ; അംബാനിയുടെ ഡ്രൈവറുടെ ശമ്പളം 24 ലക്ഷം

ഇന്ത്യൻ സമ്പന്നർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മുകേഷ് അംബാനി.84.1 ബില്യൺ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി

author-image
Lekshmi
New Update
തെരഞ്ഞെടുക്കപ്പെടാൻ ടെസ്റ്റുകൾ; അംബാനിയുടെ ഡ്രൈവറുടെ ശമ്പളം 24 ലക്ഷം

ന്യൂഡൽഹി: ഇന്ത്യൻ സമ്പന്നർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മുകേഷ് അംബാനി.84.1 ബില്യൺ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.റോള്‍സ് റോയിസ്, മെഴ്‌സിഡീസ് ബെന്‍സ്, ലാന്‍ഡ് റോവര്‍, ബിഎംഡബ്ല്യു ഫെരാരി തുടങ്ങി ഇന്ത്യയില്‍ ലഭിക്കാവുന്ന എല്ലാ ആഡംബര വാഹനങ്ങളുമുള്ള ഗ്യാരേജാണ് റിലയന്‍സ് ഗ്രൂപ്പ് മേധാവിയായ മുകേഷ് അംബാനിയുടേത്.

ജിയോ ഗ്യാരേജ് എന്നാണ് മുകേഷ് അംബാനിയുടെ വാഹനങ്ങളുടെ ഗ്യാരേജിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ രണ്ട് വാഹനങ്ങള്‍ കൂടി ജിയോ ഗ്യാരേജിൽ എത്തിയിട്ടുണ്ട്.ലാന്‍ഡ് റോവറിന്റെ പുതുതലമുറ റേഞ്ച് റോവര്‍ ലോങ്ങ് വീല്‍ ബേസാണ് ജിയോ ഗ്യാരേജിലെ പുതിയ വാഹനം.സമൂഹമാധ്യമങ്ങളിൽ ഈയിടെ മുകേഷ് അംബാനിയുടെ ഡ്രൈവർ ഒരു മാസത്തിൽ എത്രയാണ് സമ്പാദിക്കുന്നതെന്ന് കാണിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു.

ഇത്രയും ആഡംബര കാറുകളുളള അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയാണെന്നറിയാൻ പലർക്കും കൗതുകമുണ്ടാവും.എന്നാൽ അംബാനിയുടെ ഡ്രൈവറായി ജോലി ചെയ്യാനായി ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്.അംബാനിയുടെ ഡ്രൈവർ ജോലിക്കായി നിരവധി ടെസ്റ്റുകൾ വിജയിക്കേണ്ടതുണ്ട്.

ഡ്രൈവറെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കാൻ സ്വകാര്യ കമ്പനികൾക്ക് കരാർ നൽകുകയാണ് രീതി. പരിശീലനത്തിന് ശേഷം നിരവധി ടെസ്റ്റുകളിൽ വിജയിച്ച ശേഷം മാത്രമാണ് ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.തുടർന്ന് ഡ്രൈവറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.2022 ഓഗസ്റ്റിൽ കൊവിഡ് മൂലം ബിസിനസിലും സമ്പദ്‌വ്യവസ്ഥയിലും ചെലുത്തിയ ആഘാതം കാരണം മുകേഷ് അംബാനി തന്റെ മുഴുവൻ ശമ്പളവും ത്യജിച്ചു.

റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും എന്ന നിലയിൽ റിലയൻസിൽ നിന്ന് ആനുകൂല്യങ്ങൾ, കമ്മീഷനുകൾ അല്ലെങ്കിൽ സ്റ്റോക്ക് ഓപ്ഷനുകൾ എന്നിവയുടെ രൂപത്തിൽ അംബാനിക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചില്ല.കഴിഞ്ഞ 11 വർഷത്തേക്ക് തന്റെ ശമ്പളം 15 കോടി രൂപയായി പരിമിതപ്പെടുത്തി.

salary 24 lakhs ambanis driver