കോഴിക്കോട്: ആമസോണ്‍ ഇന്ത്യ പ്രത്യക്ഷവും പരോക്ഷവുമായി ഇതുവരെ 13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 62 ലക്ഷത്തിലേറെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ ഡിജിറ്റലൈസ് ചെയ്യാനും കമ്പനിക്കായിട്ടുണ്ടെന്നും ആമസോണ്‍ ഇന്ത്യ പുറത്തു വിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
2025 ഓടെ രാജ്യത്തെ ഒരു കോടി ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ ഡിജിറ്റലൈസ് ചെയ്യാനും 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആമസോണ്‍ പ്രതിജ്ഞാബദ്ധമാണ്. ഈ പാതയില്‍ കമ്പനി സുഗമമായി മുന്നേറുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.
രാജ്യത്തെ ചെറുകിട സംരംഭങ്ങളുമായും സ്റ്റാര്‍ട്ട് അപ്പുകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതു തങ്ങള്‍ തുടരുമെന്ന് ആമസോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് ഇന്ത്യ കണ്‍ട്രി മാനേജര്‍ മനീഷ് തിവാരി പറഞ്ഞു. സാങ്കേതികവിദ്യയും മൊബൈല്‍ ഇന്റര്‍നെറ്റും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ക്രിയാത്മകമായി സ്വാധീനിക്കുന്നതു തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തു നിന്ന് എട്ടു ബില്യണ്‍ ഡോളറിലേറെ കയറ്റുമതി സാധ്യമാക്കാനും ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് പ്രോഗ്രാം വഴി സാധ്യമായിട്ടുണ്ട്.