ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം ബോണ്ടുകള്‍ വഴി സമാഹരിച്ചത് 1,200 കോടി

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം ബോണ്ടുകള്‍ വഴി 1,200 കോടി രൂപ സമാഹരിച്ചതായി റിപ്പോര്‍ട്ട്. 2030 ഏപ്രിലില്‍ 9.75% പലിശ നിരക്കില്‍ ബോണ്ടുകള്‍ അടക്കാമെന്ന വ്യവസ്ഥയിലാണ് രൂപ സമാഹരിച്ചത്.

author-image
Priya
New Update
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം ബോണ്ടുകള്‍ വഴി സമാഹരിച്ചത് 1,200 കോടി

മുംബൈ: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം ബോണ്ടുകള്‍ വഴി 1,200 കോടി രൂപ സമാഹരിച്ചതായി റിപ്പോര്‍ട്ട്. 2030 ഏപ്രിലില്‍ 9.75% പലിശ നിരക്കില്‍ ബോണ്ടുകള്‍ അടക്കാമെന്ന വ്യവസ്ഥയിലാണ് രൂപ സമാഹരിച്ചത്.

 

ഐസിഐസിഐ ബാങ്ക്, ബാര്‍ക്ലേയ്‌സ്, എച്ച്എസ്ബിസി തുടങ്ങിയവയാണ് ബോണ്ടുകള്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ജിഎംആര്‍ വിമാനത്താവളം ബോണ്ടുകള്‍ സമയബന്ധിതമായി അടക്കാമെന്ന വ്യവസ്ഥയില്‍ ജെ പി മോര്‍ഗന്‍ സെക്യൂരിറ്റീസ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ പ്രൈമറി ഡീലര്‍ എന്നിവരില്‍ നിന്ന് 1,100 കോടി രൂപ സമാഹരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2022 ജൂണില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന് 1,000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് ബാര്‍ക്ലേയ്‌സ് ബാങ്ക്, ആദിത്യ ബിര്‍ള ഫിനാന്‍സ്, നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്നിവര്‍ പറഞ്ഞു.

മൂന്ന് കമ്പനികളും അഞ്ച് വര്‍ഷത്തെ ബോണ്ടുകള്‍ വാങ്ങിയിരുന്നു. ആദ്യത്തെ മൂന്ന് വര്‍ഷത്തേക്കുള്ള കൂപ്പണ്‍ 9.52% ആയും ബാക്കി രണ്ട് വര്‍ഷം 9.98% ആയും നിശ്ചയിച്ചു.

Delhi International Airport