എ​സ്ബി​ഐ ഭ​വ​ന​വാ​യ്പാ​നി​ര​ക്ക് കുറച്ചു

എ​സ്ബി​ഐ ഭ​വ​ന​വാ​യ്പാ​നി​ര​ക്ക് കാൽ ശ​ത​മാ​നം വ​രെ കു​റ​ച്ചു. 30 ല​ക്ഷം രൂ​പ വ​രെ​യു​ള്ള പു​തി​യ ഭ​വ​ന​വാ​യ്പ​ക​ൾ​ക്കാ​ണ് നി​ര​ക്കി​ള​വ് ബാ​ധ​ക​മാ​വു​ക.

author-image
Greeshma G Nair
New Update
എ​സ്ബി​ഐ ഭ​വ​ന​വാ​യ്പാ​നി​ര​ക്ക് കുറച്ചു

 

മുംബൈ : എസ്ബിഐ ഭവനവായ്പാനിരക്ക് കാൽ ശതമാനം വരെ കുറച്ചു. 30 ലക്ഷം രൂപ വരെയുള്ള പുതിയ ഭവനവായ്പകൾക്കാണ് നിരക്കിളവ് ബാധകമാവുക.

വരുമാനമുള്ള സ്ത്രീകൾക്ക് കാൽ ശതമാനം കുറച്ച് 8.35 ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കുമ്പോൾ വരുമാനമില്ലാത്ത സ്ത്രീകൾക്ക് 8.40 ശതമാനം പലിശയ്ക്കായിരിക്കും വായ്പ നല്കുക.

ജൂലൈ 31 വരെയുള്ള കാലയളവിനുള്ളിൽ ഭവനവായ്പയെടുക്കുന്ന പുരുഷന്മാർക്ക് 0.2 ശതമാനം കുറച്ച് 8.40 ശതമാനമാണ് പലിശനിരക്കെന്ന് എസ്ബിഐ നാഷണൽ ബാങ്കിംഗ് മാനേജിംഗ് ഡ‍യറക്ടർ രജ്നിഷ് കുമാർ അറിയിച്ചു.

 

home loan