ന്യൂഡൽഹി: രാജ്യത്തെ അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ വൻതോതിൽ വില കൂടും.വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക.
ഏപ്രിൽ 1 മുതൽ വിലയിൽ 12.12 ശതമാനം വരെ വർദ്ധന ഉണ്ടായേക്കാം.84 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം മെഡിസിന്‍ ഫോര്‍മുലേഷനുകളുടേയും വില വർദ്ധിക്കും.അവശ്യ മരുന്നുകളുടെ പട്ടികയിൽ പട്ടികപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ വാർഷിക വില വർദ്ധനവ് വാര്‍ഷിക മൊത്ത വില സൂചികയുടെ അടിസ്ഥാനമാക്കിയുള്ളതാണ്.
എല്ലാ സാമ്പത്തിക വര്‍ഷാരംഭത്തിലും ഡബ്ല്യുപിഐയുടെ അടിസ്ഥാനത്തിൽ വില വർദ്ധന നടത്താൻ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.2013ല്‍ ഡ്രഗ് പ്രൈസ് കണ്‍ട്രോളര്‍ നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.