വിവാഹ വിപണി ആശങ്കയില്‍; വീണ്ടും കത്തിക്കയറി സ്വര്‍ണവില

ഈ മാസം ആദ്യം 44000 ത്തില്‍ നിന്നും 45000 ത്തിലേക്ക് എത്തിയ സ്വര്‍ണവില നിലവില്‍ 45000 ത്തിന് മുകളില്‍ തന്നെ തുടരുകയാണ്.

author-image
Greeshma Rakesh
New Update
വിവാഹ വിപണി ആശങ്കയില്‍; വീണ്ടും കത്തിക്കയറി സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. വെള്ളിയാഴ്ച്ച കുത്തനെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ ഉയര്‍ന്നു. എന്നാല്‍ ഇന്നലെ 320 രൂപയുടെ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ചയിലെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.

ഈ മാസം ആദ്യം 44000 ത്തില്‍ നിന്നും 45000 ത്തിലേക്ക് എത്തിയ സ്വര്‍ണവില നിലവില്‍ 45000 ത്തിന് മുകളില്‍ തന്നെ തുടരുകയാണ്. അതെസമയം സ്വര്‍ണവില കത്തിക്കയറിയതോടെ വിവാഹ വിപണി ആശങ്കയിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു.

ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണിയില്‍ വില 5645 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. വിപണി വില 4685 രൂപയായി.

kerala Bussiness News Gold Rate Today