ഒരു മീഡിയ കമ്പനി കൂടെ ഏറ്റെടുത്ത് അദാനി.അദാനി എന്റർപ്രൈസസിൻെറ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരം 48 കോടി രൂപക്ക് ക്വൻറില്ല്യൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആണ് കമ്പനി ഏറ്റെടുക്കുന്നത്.ഡിജിറ്റൽ ജേണലിസം, മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ക്വൻറില്യൻ.
വീഡിയോ, ഓഡിയോ,ഡിജിറ്റൽ മീഡിയ ഉള്ളടക്കങ്ങൾ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നുണ്ട്.ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്ക്‌സ് ആണ് ക്വൻറില്യൻ മീഡിയ ഏറ്റെടുക്കുന്നത്.കമ്പനിയുടെ 49 ശതമാനം ഓഹരികൾ 48 കോടി രൂപക്കാണ് ഏറ്റെടുക്കുന്നത്.
മാർച്ച് 27 ന് 47.84 കോടി രൂപയുടെ ഇടപാട് പൂർത്തിയായതായി അദാനി എന്റർപ്രൈസസ് ഓഹരി വിപണി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചിട്ടുണ്ട്.ക്വന്റല്യൺ ആണ് ബ്ലൂംബെർഗ് ക്വിൻറ് എന്ന വാർത്താ പ്ലാറ്റ്‌ഫോം നടത്തുന്നത്.ഇത് ബിക്യു പ്രൈം എന്നും അറിയപ്പെടുന്നു.ഇനി കമ്പനിയുടെ നിയന്ത്രണം അദാനിയുടെ എഎംജി മീഡിയ നെറ്റ്വർക്ക്സിനാകും.
വിവിധ തരം മീഡിയ നെറ്റ്‌വർക്കുകളിലൂടെ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കൽ, പരസ്യം, പ്രക്ഷേപണം തുടങ്ങിയ ബിസിനസുകളിലേക്കും ചുവടുറപ്പിക്കുന്നതിനായി ആണ് അദാനി ഗ്രൂപ്പ് എഎംജി മീഡിയ നെറ്റ്‌വർക്ക് സ്ഥാപിച്ചത്.2022 ആഗസ്റ്റിൽ ടെലിവിഷൻ വാർത്താ നെറ്റ്വർക്കായ ന്യൂ ഡൽഹി ടെലിവിഷൻെറ നിയന്ത്രണ ഓഹരികൾ കമ്പനി സ്വന്തമാക്കിയിരുന്നു.