സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ.വൈശാഖ മാസത്തിന്റെ മൂന്നാംനാളില്‍ വരുന്ന അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം.
ഇനി രണ്ടുനാൾ മാത്രം ബാക്കി നിൽക്കെ കേരളത്തിലെ സ്വർണവിപണികൾ ഉണർന്നു പ്രവർത്തിക്കുന്ന ദിനം സമാഗതമാവുകയാണ്.അതേസമയം, സ്വർണവില എക്കാലത്തെയും ഉയരങ്ങൾ കീഴ്‌പ്പെടുത്തി മുന്നേറുകയാണ്. പോയദിവസത്തേക്കാൾ ഇന്നും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയും ഉച്ചയ്ക്കും രണ്ടു വില രേഖപ്പെടുത്തിയിരുന്നു.രാവിലത്തെ നിരക്ക് പവന് 44840 ആയിരുന്നെങ്കിൽ, ഉച്ചയ്ക്ക് ശേഷം അത് 44520 രൂപയായി മാറി.ഇന്ന് 160 രൂപ കൂടി, ഒരു പവന് 44,680 രൂപ എന്ന നിലയിലെത്തിയിരിക്കുന്നു.