ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഇരട്ടി ലാഭം

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലാഭത്തില്‍ ഇരട്ടി വര്‍ധന. സെപ്റ്റംബര്‍ പാദത്തിലെ കണക്കുകളാണ് പുറത്തുവിട്ടത്. ഈ പാദത്തില്‍ 668.18 കോടി രൂപയാണ് ലാഭം.

author-image
Web Desk
New Update
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഇരട്ടി ലാഭം

മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലാഭത്തില്‍ ഇരട്ടി വര്‍ധന. സെപ്റ്റംബര്‍ പാദത്തിലെ കണക്കുകളാണ് പുറത്തുവിട്ടത്. ഈ പാദത്തില്‍ 668.18 കോടി രൂപയാണ് ലാഭം. മൊത്തം വരുമാനം 47 ശതമാനം വര്‍ധിച്ച് 608.04 കോടി രൂപയായി. സെപ്റ്റംബര്‍ പാദത്തിലെ പലിശ വരുമാനം 186 കോടിയാണ്. മൊത്തം ചെലവ് 71.41 കോടി രൂപയാണ്. കഴിഞ്ഞ പാദത്തില്‍ ഇത് 53.81 കോടിയായിരുന്നു. ഈ വര്‍ഷം ആദ്യമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തി, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മറ്റൊരു കമ്പനിയാക്കിയത്.

Jio Financial Services business net profit