ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 62 ശതമാനം വർധിച്ചു

ഇന്ത്യൻ ബാങ്കിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 62 ശതമാനം വർധിച്ച് 1,988 കോടി രൂപയായി ഉയർന്നു. കൂടാതെ അറ്റ പലിശ വരുമാനം, മറ്റ് വരുമാനം, ആസ്തി ഗുണനിലവാരം എന്നിവയിലും വർധനവുണ്ടായി.

author-image
Hiba
New Update
ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 62 ശതമാനം വർധിച്ചു

ചെന്നൈ:ഇന്ത്യൻ ബാങ്കിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 62 ശതമാനം വർധിച്ച് 1,988 കോടി രൂപയായി ഉയർന്നു. കൂടാതെ അറ്റ പലിശ വരുമാനം, മറ്റ് വരുമാനം, ആസ്തി ഗുണനിലവാരം എന്നിവയിലും വർധനവുണ്ടായി.

"ഞങ്ങളുടെ ലാഭക്ഷമത, അറ്റ പലിശ വരുമാനം, മറ്റ് വരുമാനം എന്നിവ വളരുകയാണ്,” എംഡിയും സിഇഒയുമായ ശാന്തി ലാൽ ജെയിൻ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ബാങ്കിന്റെ അറ്റ പലിശ വരുമാനം 23 ശതമാനം ഉയർന്ന് 5,741 കോടി രൂപയായി മാറി, ഫീസ് അടിസ്ഥാനമാക്കിയുള്ള വരുമാനം രണ്ടാം പാദത്തിൽ 11 ശതമാനം വർധിച്ച് 805 കോടി രൂപയാകുകയും ചെയ്തു.

മുൻവർഷത്തെ അപേക്ഷിച്ച് അഡ്വാൻസുകൾ 12 ശതമാനം വർധിച്ച് 4,92, 288 കോടി രൂപയായി, നിക്ഷേപങ്ങൾ 9 ശതമാനം വർധിച്ച് 6,40,803 കോടി രൂപയായി.

എഫ് വൈ 24 സാമ്പത്തിക വർഷത്തിൽ 10-12% ക്രെഡിറ്റ് വളർച്ചയ്ക്കായി മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. മികച്ച പ്രകടനം തുടരാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ശാന്തി ലാൽ പറഞ്ഞു.

രണ്ടാം പാദത്തിൽ കിട്ടാക്കടം വീണ്ടെടുക്കൽ 6% വർദ്ധിച്ചു. പുതിയ സ്ലിപ്പേജുകൾ 1,976 കോടി രൂപയിലെത്തിയപ്പോൾ, വീണ്ടെടുക്കൽ 2,200 കോടി രൂപയിലധികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 233 ബേസിസ് പോയിന്റിൽ നിന്ന് കുറഞ്ഞ് 4.97 ശതമാനമാവുകയും, അറ്റ എൻപിഎ 90 ബേസിസ് പോയിന്റിൽ നിന്ന് കുറഞ്ഞ് 0.60 ശതമാനമായും ചെയ്തു.

 
 
net profit Indian Bank