ഒരു നമ്പര്‍ സ്വന്തമാക്കാന്‍ വാഹന ഉടമ ചെലവാക്കിയത് 15 ദശലക്ഷം ഡോളര്‍! അതായത് 122.59 കോടി രൂപ. ടെസ് ല മോഡല്‍ എക്‌സിനാണ് നമ്പര്‍ ലഭിച്ചത്. പി7 എന്ന നമ്പരിനു വേണ്ടിയാണ് ഇത്രയും തുക ചെലവഴിച്ചത്.
ദുബായിലാണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ പോയത്. ലോക റെക്കോഡാണിത്. അതായത് ഈ നമ്പര്‍ സ്വന്തമാക്കാനായി വാഹന ഉടമ മുടക്കിയത് 60 ടെസ് ല മോഡല്‍ എക്‌സ് കാറുകള്‍ സ്വന്തമാക്കാന്‍ വേണ്ടി വരുന്ന തുകയാണ്!
ഇത്രയും വലിയ തുകയ്ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ പി7 സ്വന്തമാക്കിയത് എന്തിനെന്നു വ്യക്തമല്ല, മാത്രമല്ല, ഉടമയുടെ പേരും പുറത്തുവിട്ടിട്ടില്ല.
2008-ല്‍ ആയിരുന്നു ഇതുവരെ ഉളളതില്‍ വച്ച് ഏറ്റവും വലിയ വാഹന നമ്പര്‍ ലേലം നടന്നത്. അന്ന് 14.3 ദശലക്ഷം ഡോളറിനായിരുന്നു വാഹന നമ്പര്‍ ലേലം നടന്നത്. ഡി5 എന്ന നമ്പരാണ് ഇത്രയും തുക നല്‍കി ഇന്ത്യക്കാരനായ ബല്‍വിന്ദര്‍ സിംഗ് സ്വന്തമാക്കിയത്.
ഒരിക്കല്‍ ഒറ്റ അക്ക രജിസ്‌ട്രേഷനുള്ള കാറുകള്‍ക്കു മാത്രം പ്രവേശനം നല്‍കുന്ന ആഡംബര ഹോട്ടലിനു മുന്നില്‍ ബല്‍വിന്ദറിനെ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്രയും തുക മുടക്കി ബല്‍വിന്ദര്‍ ഡി5 എന്ന നമ്പര്‍ സ്വന്തമാക്കിയത്.