വോൾവോ പ്രേമികളെ അമ്പരിപ്പിച്ച് എക്സ് സി 60യുടെ ക്രാഷ് ടെസ്റ്റ് വീഡിയോ .മണിക്കൂറിൽ 48 കിലോ മീറ്റർ വേഗതയിലാണ് വോൾവോ ക്രാഷ് ടെസ്റ്റ് നടത്തിയത് .ഇൗ വേഗതയിൽ വാഹനം തലകീഴായി മറഞ്ഞാലും യാത്രക്കാർ സുരക്ഷിതരായിരിക്കുമെന്നാണ് വോൾവോയുടെ അവകാശവാദം. ഇതിനൊടപ്പം ഫ്രണ്ട് ക്രാഷ് ടെസ്റ്റ് വീഡിയോയും വോൾവോ പുറത്ത് വിട്ടിട്ടുണ്ട്.
വിപ്ലാഷ് പ്രൊട്ടക്ഷൻ സിസ്റ്റം, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ സിസ്റ്റം, റോൾ സ്െറ്റബിലിറ്റി കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കൊളിഷൻ വാണിങ് സിസ്റ്റം ബ്രേക്ക് സപ്പോർട് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങൾ പുതിയ എക്സ് സി 60യിൽ വോൾവോ ഉൾക്കൊള്ളിച്ചിട്ടുണ്ട്.