ഫോക്‌സ്‌വാഗൺ ഇന്ത്യ വിർട്ടസ് സെഡാൻ മാറ്റ് ഗ്രേ കളർ ഓപ്ഷനിൽ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ മോഡലിനെ ഫോക്‌സ്‌വാഗൺ വിർറ്റസ് കാർബൺ സ്റ്റീൽ ഗ്രേ മാറ്റ് എഡിഷൻ എന്നാണ് പേര്. ഇത് ഉത്സവ സീസണിന് മുമ്പ് വിപണിയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതേ പെയിന്റ് സ്‍കിം ഈ ഏപ്രിലിൽ ഫോക്‌സ്‌വാഗൺ ടൈഗൺ ജിടി എഡ്‍ജ് ലിമിറ്റഡ് എഡിഷനിൽ അവതരിപ്പിച്ചിരുന്നു. ജിടി എഡ്‍ജ് ലിമിറ്റഡ് കലക്ഷന്റെ ഭാഗമായി, വിർട്ടസിനും ടൈഗണിനും ഡീപ് ബ്ലാക്ക് പേൾ കളർ ഓപ്ഷനും ലഭിച്ചു.
വിര്‍ടസിനുള്ള മാറ്റ് ഗ്രേ ട്രീറ്റ്‌മെന്റ് ടൈഗൺ കാർബൺ സ്റ്റീൽ ഗ്രേ മാറ്റ് പതിപ്പിനോട് സാമ്യമുള്ളതാണ്. ഫ്രണ്ട്, റിയർ ബമ്പറുകളിലും സൈഡ് പ്രൊഫൈലിന്റെ താഴത്തെ ഭാഗത്തും ചുവന്ന ആക്‌സന്റുകൾ ഇത് ഫീച്ചർ ചെയ്തേക്കാം.
കൂടാതെ, ഫ്രണ്ട് റെഡ് ഡിസ്‍ക് ബ്രേക്ക് കാലിപ്പറുകൾ അതിന്റെ സ്പോർട്ടി രൂപത്തിന് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാബിനിനുള്ളിൽ, ഫോക്‌സ്‌വാഗൺ വിർറ്റസ് കാർബൺ സ്റ്റീൽ ഗ്രേ മാറ്റ് എഡിഷനിൽ ചുവന്ന തുന്നലോടുകൂടിയ ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി ഫീച്ചർ ചെയ്യാൻ സാധ്യതയുണ്ട്. ഡാഷ്‌ബോർഡിൽ ചുവന്ന ഇൻസേർട്ടുകള്‍ കാണാം.
150PS പവറും 250Nm ടോർക്കും നൽകുന്ന 1.5L TSI ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ ഫോക്‌സ്‌വാഗൺ വിര്‍ടസ് മാറ്റ് ഗ്രേ പതിപ്പിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിഎസ്‍ജി ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളിൽ എഞ്ചിൻ ലഭ്യമാകും.
ഫോക്സ് വാഗണില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ 2025-ൽ ഒരു സികെഡി യൂണിറ്റായി ടെയ്‌റോൺ എസ്‌യുവി ഇറക്കുമതി ചെയ്യാൻ ഫോക്‌സ്‌വാഗൺ പദ്ധതിയിടുന്നു. 48V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ 2.0L ടർബോ പെട്രോൾ എഞ്ചിൻ ഇതിൽ സജ്ജീകരിച്ചേക്കാം. നവീകരിച്ച MAB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, പുതിയ ഫോക്‌സ്‌വാഗൺ ടെയ്‌റോൺ എസ്‌യുവി 5-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.
ഭാവിയില്‍ പുതുക്കിയ ഐഡി മോഡൽ ലൈനപ്പിന്റെ ഭാഗമായി മൂന്ന് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനുള്ള തന്ത്രവും ജർമ്മൻ വാഹന നിർമ്മാതാവ് വിശദീകരിച്ചു. ഫോക്‌സ്‌വാഗൺ ടൈഗൺ ഇവി 2025-ൽ പുറത്തിറക്കുന്ന ആദ്യത്തെ ഉൽപ്പന്നമായിരിക്കും. തുടർന്ന് 2026-ൽ ഒരു ചെറിയ എസ്‌യുവിയും 2028-ൽ ട്രിനിറ്റി ഇവിയും എത്തും.