പുതിയ ഫോക്‌സ്‌വാഗണ്‍ പസാറ്റ് അവതരിച്ചു

പുതിയ ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. ഡല്‍ഹി എക്‌സ്‌ഷോറൂം 29.99 ലക്ഷം

author-image
Anju N P
New Update
പുതിയ ഫോക്‌സ്‌വാഗണ്‍ പസാറ്റ് അവതരിച്ചു

 

പുതിയ ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. ഡല്‍ഹി എക്‌സ്‌ഷോറൂം 29.99 ലക്ഷം പ്രാരംഭവിലയിലാണ് പസാറ്റ് എത്തിയിരിക്കുന്നത്. ടിഗ്വാന് ശേഷം ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ വാഹനമാണ് പസാറ്റ്.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് പുതിയ പസാറ്റിന്റെ പ്രേത്യേകത. 174.5 ബിഎച്ച്പിയും 350 എന്‍എം ടോര്‍ക്കും നല്‍കുന്ന ഈ എന്‍ജിനില്‍ 6 സ്പീഡ് ഡിഎസ്ജി ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇടംതേടിയിട്ടുണ്ട്. ലിറ്ററിന് 17.42 കിലോമീറ്ററാണ് പസാറ്റ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

മുന്‍മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്റഗ്രേറ്റഡ് ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള മൂര്‍ച്ചയേറിയ എല്‍ഇഡി ഹെഡ് ലാമ്പ് ഈ മോഡലിന്റെ ശ്രദ്ധേയമായ ഒരു സവിശേഷതയാണ്.

ട്രിപിള്‍-സ്ലാറ്റ് ഫ്രണ്ട് ഗ്രില്ല്, കോര്‍ണറിംഗ് ലൈറ്റുകള്‍, ക്രോം ഉള്‍പ്പെടുത്തിയ ഫോഗ് ലാമ്പ്, പുതുക്കിയ ബംബര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, സി ഷേപ്പിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് ഡിസൈന്‍ സവിശേഷതകള്‍.

ബ്ലാക് തീമിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ലെതര്‍ അപ്‌ഹോള്‍സ്‌ട്രെ, വുഡ് ഫിനിഷിങ് നേടിയ ഡാഷ്‌ബോര്‍ഡ്, പിയാനോ ബ്ലാക് ഇന്‍സേര്‍ട്ടോടുകൂടിയ സെന്റര്‍ കണ്‍സോള്‍, ക്രോം ഉള്‍പ്പെടുത്തിയ ഏസി വെന്റുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, 12.3 ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ഇന്‍ന്റീരിയര്‍ വിശേഷങ്ങള്‍.

വലുപ്പമേറിയ പാനോരാമിക് സണ്‍റൂഫ്, മെമ്മറി ഫംങ്ഷനോടെയുള്ള ഫ്രണ്ട് സീറ്റുകള്‍, 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാന്‍ഡ്സ്-ഫ്രീ പാര്‍ക്കിംഗ്, ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ് എന്നിവയാണ് പസാറ്റിന്റെ മറ്റ് ഫീച്ചറുകള്‍.

യാത്രക്കാരുടെ സുരക്ഷയ്ക്കായി എബിഎസ്, എഎസ്ആര്‍, ഇഡിഎല്‍, ഒമ്പത് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നീ ഫീച്ചറുകളും പസാറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

volkswagen