ടിഗ്വൻ ഉടൻ ഇന്ത്യയിൽ ; ഫോക്സ്‍വാഗൻ ബുക്കിങ് ആരംഭിച്ചു

സ്പോർട് യൂട്ടിലിറ്റി വാഹനമായ ടിഗ്വൻ ഉടൻ ഇന്ത്യയിലെത്തും . അടുത്ത മാസം നിരത്തിലെത്തുന്ന ടിഗ്വനുള്ള ബുക്കിങ്ങുകൾ ഫോക്സ്‍വാഗൻ ആരംഭിച്ചു തുടങ്ങി .ടിഗ്വ ന്റെ ഉൽപ്പാദനം മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്കോഡ ശാലയിൽ ആരംഭിച്ചിട്ടുണ്ട്.

author-image
Greeshma G Nair
New Update
ടിഗ്വൻ ഉടൻ ഇന്ത്യയിൽ ; ഫോക്സ്‍വാഗൻ ബുക്കിങ് ആരംഭിച്ചു

 

സ്പോർട് യൂട്ടിലിറ്റി വാഹനമായ ടിഗ്വൻ ഉടൻ ഇന്ത്യയിലെത്തും . അടുത്ത മാസം നിരത്തിലെത്തുന്ന ടിഗ്വനുള്ള ബുക്കിങ്ങുകൾ ഫോക്സ്‍വാഗൻ ആരംഭിച്ചു തുടങ്ങി .ടിഗ്വ ന്റെ ഉൽപ്പാദനം മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്കോഡ ശാലയിൽ ആരംഭിച്ചിട്ടുണ്ട്. 25 -30 ലക്ഷം രൂപ വിലയിലായിരിക്കും വിപണിയിലെത്തുക .

ഹൈ ലൈൻ, കംഫർട്ട് ലൈൻ വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള ‘ടിഗ്വനി’ൽ പനോരമിക് സൺറൂഫ്, എൽ ഇ ഡി ഹെഡ്ലാംപ്, ഡ്രൈവർ അസിസ്റ്റ് തുടങ്ങിയവയൊക്കെ പ്രതീക്ഷിക്കാം. ‘ടിഗ്വ’നു കരുത്തേകുക രണ്ടു ലീറ്റർ ഡീസൽ എൻജിനാവും; ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

ടു വീൽ ഡ്രൈവ് ലേ ഔട്ടുള്ള ‘ട്രെയ്ൽ ബ്ലേസറി’ൽ നിന്നു വ്യത്യസ്തമായി ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോടെയാവും ‘ടിഗ്വ’ന്റെ വരവെന്നാണു സൂചന.

volkswagen