ദുബായില്‍ നടന്ന ലോഞ്ച് ഇവന്റില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് എക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. 2.5 ലക്ഷം വിലയുള്ള X ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്‌കൂട്ടറാണ്. ഒരു വേരിയന്റില്‍ മാത്രം ലഭ്യമായ ഇതിന് സോഫ്റ്റ്വെയര്‍, മറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ കാണാത്ത ഫീച്ചറുകള്‍ എന്നിവ അവകാശപ്പെടുന്ന ഇലക്ട്രിക് മൊബിലിറ്റിയിലെ വിപ്ലവം എന്നിങ്ങനെയുള്ള അവകാശവാദങ്ങളോടെയാണ് പുതിയ സ്‌കൂട്ടറിനെ ടിവിഎസ് അവതരിപ്പിച്ചിരിക്കുന്നത്.
2018 ഓട്ടോ എക്സ്പോയില്‍ ഏറെ ശ്രദ്ധേയമായ ടിവിഎസ് ക്രിയോണ്‍ കണ്‍സെപ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ള നിര്‍മ്മാണമാണ് ടിവിഎസ് എക്സിന്റേത്. എക്സിന്റെ മൊത്തത്തിലുള്ള ഡിസൈന്‍ സ്പോര്‍ട്ടി ആണ്. ഒപ്പം ബോഡി വര്‍ക്ക് ഷാര്‍പ്പായ പാനലുകളുടെ സംയോജനമാണ് മറ്റൊരു പ്രത്യേകത. മുന്‍വശത്ത് ലംബമായിട്ടുള്ള എല്‍ഇഡി ഹെഡ്ലൈറ്റാണ്. എടുത്തു പറയേണ്ട ഘടകം ഫ്രെയിമാണ്.
ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ പരിധിയുള്ള ഐഡിസി (ഇന്ത്യന്‍ ഡ്രൈവിംഗ് സൈക്കിള്‍) റേഞ്ച് എക്സിനുണ്ട്. മാത്രമല്ല സ്മാര്‍ട്ട് എക്സ് ഹോം റാപ്പിഡ് ചാര്‍ജര്‍ ഓപ്ഷണല്‍ ആഡ്-ഓണ്‍ മൂന്ന് കിലോവാട്ട് ഫാസ്റ്റ് ഉപയോഗിച്ച് വെറും 50 മിനിറ്റിനുള്ളില്‍ 0-50 ശതമാനം ചാര്‍ജിംഗ് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.സ്റ്റാന്‍ഡേര്‍ഡ് 950 ണ ചാര്‍ജര്‍ ഉപയോഗിച്ച്, നാല് മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ 0-80 ശതമാനം ചാര്‍ജിംഗ് കമ്പനി ക്ലെയിം ചെയ്യുന്നത്.
എയര്‍ കൂള്‍ഡ് ആയ ഒരു ഇലക്ട്രിക് മോട്ടോറും 11 kW (ഏകദേശം 14.75 bhp) പീക്ക് പവറും ഉത്പാദിപ്പിക്കുന്നതും 7 kW (9.38 bhp) തുടര്‍ച്ചയായ പവര്‍ ഔട്ട്പുട്ടും ഉത്പാദിപ്പിക്കുന്ന 4.4 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ടിവിഎസ് എക്‌സിന് കൂടുതല്‍ കരുത്ത് പകരുന്നത്. 40 Nm ആണ് പീക്ക് ടോര്‍ക്ക്. പൂജ്യത്തില്‍ നിന്നും 40 കിമി വേഗം ആര്‍ജ്ജിക്കാന്‍ വെറും 2.6 സെക്കന്‍ഡുകള്‍ മാത്രം മതി. 105 കിമി ആണ് ഇതിന്റെ പരമാവധി വേഗത. എക്സ്ട്രൈഡ്, സോണിക്ക്, എക്സ്റ്റീല്‍ത്ത് എന്നിങ്ങനെ ടിവിഎസ് എക്സിന് മൂന്ന് റൈഡിംഗ് മോഡുകള്‍ ലഭിക്കുന്നു. കൂടാതെ സിംഗിള്‍-ചാനല്‍ എബിഎസ് ലഭിക്കുന്നു.
ബോള്‍ട്ട്-ഓണ്‍ റിയര്‍ സബ്‌ഫ്രെയിം ഉള്ള ഒരു അലുമിനിയം പെരിമീറ്റര്‍ ഫ്രെയിമാണ് ടിവിഎസ് Xleton ഫ്രെയിം. ടിവിഎസ് പറയുന്നതനുസരിച്ച് ടെലിപതിക് തലത്തില്‍ റൈഡര്‍മാരെ കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നതിനാണ് എക്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് നിലവില്‍ ഒരു അവകാശവാദം മാത്രമാണ്. കാരണം അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും കൈകാര്യം ചെയ്യുന്നുവെന്നതിലും വ്യക്തതയില്ല. ഘടന, രൂപകല്‍പ്പന, എഞ്ചിനീയറിംഗ് എന്നിവ വളരെ പ്രതീക്ഷ നല്‍കുന്നതാണ്.
സാധാരണ ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്ന് മാറി നിങ്ങള്‍ക്ക് ഇഷ്ടാനുസൃതമാക്കാവുന്ന ഓപ്ഷനുകളുള്ള 10.25 ഇഞ്ച് ടിഎഫ്ടി കണ്‍സോള്‍ ടിവിഎസ് എക്‌സിന് ലഭിക്കുന്നു. മ്യൂസിക് പ്ലേബാക്ക് ഉള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവ് പ്രോ സിസ്റ്റത്തിലൂടെയുള്ള ബില്‍റ്റ്-ഇന്‍ നാവിഗേഷന്‍ സിസ്റ്റവും ഉണ്ട്. എക്സ് നിശ്ചലമാകുമ്പോള്‍, പ്ലേടെക് വിനോദ സംവിധാനം ഉപയോഗിച്ച് കണ്‍സോളില്‍ ഗെയിമുകള്‍ കളിക്കാനും ഗെയിമുകള്‍ കാണാനുമൊക്കെ സാധിക്കും.
എക്സില്‍ ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ്, റിവേഴ്സ് അസിസ്റ്റ് എന്നിവയും ഉണ്ട്. ഒപ്പം ടിവിഎസ് സ്മാര്‍ട്ട് എക്സ്ഷീല്‍ഡ് സിസ്റ്റം ജിയോഫെന്‍സിംഗ്, ക്രാഷ് ആന്‍ഡ് ഫാള്‍ അലേര്‍ട്ടുകള്‍, ടോവ്, തെഫ്റ്റ് അലേര്‍ട്ടുകള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റിയും കൂടാതെ X-ല്‍ ഹെല്‍മെറ്റ് ഘടിപ്പിച്ച കമ്മ്യൂണിക്കേഷന്‍ സിസ്റ്റങ്ങളുമായി കണക്റ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഇഷ്ടാനുസൃതമാക്കാവുന്ന വിഡ്ജറ്റുകള്‍, കസ്റ്റമൈസ് ചെയ്ത റൈഡിംഗ് തീമുകള്‍, ഡിജിറ്റല്‍ കീകള്‍ എന്നിവയുള്‍പ്പെടെ നിരവധി കസ്റ്റമൈസ്ഡ് ഓപ്ഷനുകളും ചേര്‍ത്തിട്ടുണ്ട്.