ടൊയോട്ട യാരിസ് എത്തി

യാരിസ് ടൊയോട്ട ഔദ്യോഗികമായി പുറത്തിറക്കി. ഹോണ്ട സിറ്റി, മാരുതി സിയാസ്, യാരിസിന് 8.75 ലക്ഷം രൂപ മുതല്‍ 14.07 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. നിലവില്‍ നാലായിരത്തോളം ബുക്കിങ് ലഭിച്ച യാരിസ് ഇന്നു മുതല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. J, G, V, VX എന്നീ നാലു വകഭേദങ്ങളില്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് യാരിസ് വിപണിയിലെത്തിയത്.

author-image
Abhirami Sajikumar
New Update
ടൊയോട്ട യാരിസ് എത്തി

യാരിസ് ടൊയോട്ട ഔദ്യോഗികമായി പുറത്തിറക്കി. ഹോണ്ട സിറ്റി, മാരുതി സിയാസ്,  യാരിസിന് 8.75 ലക്ഷം രൂപ മുതല്‍ 14.07 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. നിലവില്‍ നാലായിരത്തോളം ബുക്കിങ് ലഭിച്ച യാരിസ് ഇന്നു മുതല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. J, G, V, VX എന്നീ നാലു വകഭേദങ്ങളില്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് യാരിസ് വിപണിയിലെത്തിയത്.

സവിശേഷതകൾ :-

4425 എംഎം നീളവും 1730 എംഎം വീതിയും 1475 എംഎം ഉയരവും 2550 എംഎം വീല്‍ബേസും 160 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്.

107 ബിഎച്ച്‌പി പവറും 140 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് യാരിസിന് കരുത്തേകുക. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ബോണസായി ഏഴു മോഡുകളുള്ള സി.വി.ടി. സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സുമുണ്ട്. ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഏഴ് എയര്‍ബാഗുകള്‍- ഇതില്‍ ഡ്രൈവര്‍ക്ക് കാലിലും എയര്‍ബാഗുണ്ട്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങി സുരക്ഷാ ഫീച്ചറുകളോടെയാണ് യാരിസ് എത്തുന്നത്.

റൂഫ് മൗണ്ടഡ് എയര്‍ വെന്റുകള്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, പവര്‍ ഡ്രൈവര്‍ സീറ്റ്, കൈയുടെ ചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 60:40 അനുപാതത്തില്‍ വിഭജിക്കാവുന്ന പിന്‍സീറ്റ് തുടങ്ങിയ പുതുമയാര്‍ന്ന ഫീച്ചറുകളും ഈ സെഗ്മെന്റില്‍ അവതരിപ്പിക്കുന്നുണ്ട്. ഡ്യുവല്‍ ടോണ്‍ ഫ്രണ്ട് ബംബര്‍, വലിയ V രൂപത്തിലുള്ള ഗ്രില്‍, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്ബ്, കൂപ്പെയ്ക്ക് സമാനമായ റൂഫ്ലൈന്‍ എന്നിവ പുറംമോഡിയെ വ്യത്യസ്തമാക്കും

toyota