ടൊയോട്ട ഹിലക്‌സ് ബുക്കിംഗ് നിര്‍ത്തി

അടുത്തിടെയാണ് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ഇന്ത്യയില്‍ പുതിയ ഹിലക്‌സ് ലൈഫ്സ്‌റ്റൈല്‍ പിക്ക്-അപ്പ് അവതരിപ്പിച്ചത്. അവിശ്വസനീയമായ ലൈഫ്സ്റ്റൈല്‍ യൂട്ടിലിറ്റി വാഹനമെന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായിട്ടാണ് പുത്തന്‍ ഐക്കോണിക് ഹിലക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതെന്ന് കമ്പനി പറയുന്നു. വാഹനത്തിന്റെ ബുക്കിംഗും കമ്പനി തുടങ്ങിയിരുന്നു.

author-image
swathi
New Update
ടൊയോട്ട ഹിലക്‌സ് ബുക്കിംഗ് നിര്‍ത്തി

ന്യൂഡല്‍ഹി: അടുത്തിടെയാണ് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ഇന്ത്യയില്‍ പുതിയ ഹിലക്‌സ് ലൈഫ്സ്‌റ്റൈല്‍ പിക്ക്-അപ്പ് അവതരിപ്പിച്ചത്. അവിശ്വസനീയമായ ലൈഫ്സ്റ്റൈല്‍ യൂട്ടിലിറ്റി വാഹനമെന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായിട്ടാണ് പുത്തന്‍ ഐക്കോണിക് ഹിലക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതെന്ന് കമ്പനി പറയുന്നു. വാഹനത്തിന്റെ ബുക്കിംഗും കമ്പനി തുടങ്ങിയിരുന്നു.

ഓണ്‍ലൈനിലോ അംഗീകൃത ടൊയോട്ട ഡീലര്‍ഷിപ്പുകളിലോ ഒരു ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ബുക്കിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ് കമ്പനി. വാഹനത്തിന് ആവശ്യക്കാര്‍ ഏറെയാണെന്നും ഇത്രയും ആവശ്യം നിറവേറ്റാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നും ടൊയോട്ട അറിയിച്ചു.

ലോഞ്ച് ചെയ്ത് രണ്ടാഴ്ചയ്ക്ക് ഉള്ളില്‍ തന്നെ ഉപഭോക്താക്കളില്‍ നിന്ന് ഹിലക്‌സിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ ഏറെ സന്തുഷ്ടരാണെന്ന് ടൊയോട്ട പറയുന്നു. ടൊയോട്ട ബ്രാന്‍ഡിലും അവതരിപ്പിക്കുന്ന പുത്തന്‍ ഉല്‍പ്പന്നങ്ങളിലും തുടര്‍ച്ചയായി വിശ്വാസമര്‍പ്പിക്കുന്ന ഓരോ ഉപഭോക്താക്കളോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും വ്യക്തമാക്കിയ ടൊയോട്ട നിരവധി ഘടകങ്ങള്‍ വിതരണ മേഖലയെ ബാധിക്കുന്നതിനാല്‍ ഉപഭോക്താക്കളുടെ ഇത്രയും വലിയൊരു ഡിമാന്‍ഡ് നിറവേറ്റാന്‍ സാധിക്കില്ലെന്നും പറയുന്നു.

അതിനാല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാനായി ഹിലക്‌സിനുള്ള ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണെന്നും ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു. എന്നും മികച്ച ഉപഭോക്തൃ അനുഭവം നല്‍കുക എന്ന ഉറച്ച ലക്ഷ്യത്തോടെ എത്രയും വേഗം തന്നെ ഹിലക്‌സ് ബുക്കിംഗ് പുനരാരംഭിക്കുന്നതിനായി കഴിവിന്റെ പരമാവധി ശ്രമിക്കും എന്നും ടൊയോട്ട വ്യക്തമാക്കി.

toyota hilux booking suspended temporarily