ഹൈബ്രിഡ് കരുത്തില്‍ ടൊയോട്ടയുടെ അല്‍ഫാര്‍ഡ്

152 പിഎസ് പവറും 206 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. ഹൈബ്രിഡ് പതിപ്പായതിനാല്‍ കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പുവരുത്താം. ഏകദേശം 68 ലക്ഷം രൂപയാണ് ഹൈബ്രിഡ് അല്‍ഫാര്‍ഡിന്റെ വില.

author-image
S R Krishnan
New Update
ഹൈബ്രിഡ് കരുത്തില്‍ ടൊയോട്ടയുടെ അല്‍ഫാര്‍ഡ്

ടൊയോട്ടയുടെ ആഡംബര മുഖമാണ് അല്‍ഫാര്‍ഡ്. ആഗോള വിപണയില്‍ കാര്യമായ സ്വാധീനം അല്‍ഫാര്‍ഡിനുണ്ട്. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ വലിയ വിജയം സ്വന്തമാക്കി മുന്നേറുന്ന സാഹചര്യത്തില്‍ അധികം വൈകാതെ അല്‍ഫാര്‍ഡിനെയും കമ്ബനി ഇന്ത്യയിലെത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടയില്‍ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്‍ഡൊനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ പുതിയ ഹൈബ്രിഡ് കരുത്തില്‍ ന്യുജെന്‍ രൂപത്തില്‍ അല്‍ഫാര്‍ഡിനെ കമ്പനി അവതരിപ്പിച്ചു.

ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കുടുംബത്തില്‍ 2002ലാണ് അല്‍ഫാര്‍ഡിന്റെ പിറവി. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ണമായും മാറ്റങ്ങളോടെ ബ്ലാക്ക് നിറത്തിലാണ് ഹൈബ്രിഡ് അല്‍ഫാര്‍ഡ് എത്തുന്നത്. ഹെഡ്‌ലൈറ്റിന് താഴെ ഫോഗ്ലാമ്ബിന് ചുറ്റുമായി നീല നിറത്തില്‍ ഹൈലൈറ്റ്‌സ് നല്‍കിയിട്ടുണ്ട്. അല്‍ഫാര്‍ഡിന്റെ മുഖമുദ്രയായ ഫ്രണ്ട് ഗ്രില്‍ അതുപോലെ നിലനിര്‍ത്തി. ബോക്‌സി സ്‌റ്റൈലില്‍ തന്നെയാണ് രൂപഘടന. മൂന്നു റോകളിലായി ഏഴുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. മിഡില്‍ റോയില്‍ ബിസിനസ് ക്ലാസ് സീറ്റുകളും ഉള്‍പ്പെടുത്താം.

കാംറി ഹൈബ്രിഡിന് സമാനാമായി ഇ-സി വിടി ട്രാന്‍സ്മിഷനില്‍ 2AR-FXE 22.5 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 152 പിഎസ് പവറും 206 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. ഹൈബ്രിഡ് പതിപ്പായതിനാല്‍ കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പുവരുത്താം. ഏകദേശം 68 ലക്ഷം രൂപയാണ് ഹൈബ്രിഡ് അല്‍ഫാര്‍ഡിന്റെ വില.

toyota alphard