വിമാനം കെട്ടിവലിച്ച്‌ കരുത്ത് തെളിയിച്ച്‌ മോഡല്‍x ടെസ്ല കാര്‍ ; ഒപ്പം ലോക റെക്കോർഡും

ലോകറെക്കോര്‍ഡ് സ്വന്തമാക്കി ടെസ്ല മോഡല്‍. 8,7000 പൗണ്ട്(143.4 ടണ്‍) ഭാരമുള്ള വിമാനം കെട്ടിവലിച്ചു കൊണ്ടാണ് ടെസ്ലയുടെ മോഡല്‍ x കാര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

author-image
Abhirami Sajikumar
New Update
വിമാനം കെട്ടിവലിച്ച്‌ കരുത്ത് തെളിയിച്ച്‌ മോഡല്‍x ടെസ്ല കാര്‍ ; ഒപ്പം ലോക റെക്കോർഡും

ലോകറെക്കോര്‍ഡ്  സ്വന്തമാക്കി ടെസ്ല മോഡല്‍. 8,7000 പൗണ്ട്(143.4 ടണ്‍) ഭാരമുള്ള വിമാനം കെട്ടിവലിച്ചു കൊണ്ടാണ് ടെസ്ലയുടെ മോഡല്‍ x കാര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

ക്വാണ്ടാസ് എയര്‍വേയ്സുമായി ചേര്‍ന്നായിരുന്നു മോഡല്‍ X ന്റെ പ്രകടനം. ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനത്തിനെയാണ് മോഡല്‍ X പി100ഡി കാര്‍ കെട്ടിവലിച്ചത്. ഇതോടെ ഏറ്റവും ഭാരം കൂടിയ വാഹനം ചലിപ്പിക്കുന്ന ഇലക്‌ട്രിക് കാര്‍ എന്ന റെക്കോര്‍ഡും ടെസ്ല സ്വന്തമാക്കിയിരിക്കുകയാണ്.

നേരത്തെ ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര തിരിച്ച കാര്‍ എന്ന റെക്കോര്‍ഡും ടെസ്ല സ്വന്തമാക്കിയിരുന്നു. വിമാനത്തില്‍ യാത്രക്കാരോ കാര്‍ഗോയോ ഉണ്ടായിരുന്നില്ല. വളരെ കുറച്ച്‌ ഇന്ധനം മാത്രമാണ് നിറച്ചിരുന്നത്. മോഡല്‍ X കാറിന്റെ ഭാരം 2.7 ടണ്‍ മാത്രമാണ്.

tesla