2019-ലാണ് ടെസ്‍ല തങ്ങളുടെ ഇലക്ട്രിക് പിക്കപ്പ് സൈബർ ട്രക് ആദ്യമായി അവതരിപ്പിച്ചത്.കൗതുകകരമായി എത്തിയ വാഹനം വലിയ രീതിയിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു അന്നുതന്നെ ബുക്കിങും ആരംഭിച്ചിരുന്നെങ്കിലും വാഹനം വിതരണം ചെയ്ത് തുടങ്ങിയിരുന്നില്ല.
ഇപ്പോഴിതാ സൈബർ ട്രക്കുകൾ 2023 അവസാനത്തോടെ വിതരണം ചെയ്യുമെന്നാണ് ടെസ്‍ല പറയുന്നത്.ഡെലിവറി ഇവന്റിൽ മാത്രമേ സൈബർട്രക്കിൻ്റെ വിലയും മറ്റ് വിവരങ്ങളും കമ്പനി പുറത്ത് വിടുകയുളളു എന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനത്തിന്റെ 48 ശതമാനം ബുക്കിങുകൾ മിഡ് ലെവൽ ഡ്യുവൽ മോട്ടോർ ട്രിമ്മിനും 44.5 ശതമാനം ട്രൈ-മോട്ടോർ വേരിയന്റിനും ബാക്കി 7.5 ശതമാനം എൻട്രി ലെവൽ സിംഗിൾ-മോട്ടോർ മോഡലിനുമാണെന്നാണ് വിവരം.74.3 ശതമാനം റിസർവേഷനുകളിൽ ഫുൾ സെൽഫ് ഡ്രൈവിങ് ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.