വൈദ്യുത വാഹനങ്ങള്‍ക്കായി രാജ്യവ്യാപകമായി ചാര്‍ജിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് നിക്ഷേപം നടത്തിവരികയാണ് ടാറ്റ ഗ്രൂപ്പ്. ഇതിനിടയിൽ അടുത്ത നാല് വർഷത്തിനകം ഇലക്ട്രിക് വാഹനങ്ങള്ളുടെ പത്തു വ്യത്യസ്ത മോഡലുകൾ ഇന്ത്യയിലെത്തിക്കാനുള്ള തയാറെടുപ്പുകളുമായി ടാറ്റ മോട്ടോർസ്.
ടാറ്റ മോട്ടോഴ്‌സിനു കീഴിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവര്‍ 2036 ഓടെ പൂര്‍ണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ഇതുമായി ബന്ധപ്പെട്ട് ബാറ്ററി, സെല്‍ നിര്‍മാണത്തിനായി ഇന്ത്യയിലും യൂറോപ്പിലും പങ്കാളികളെ തേടുകയാണെന്നും ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ഓഹരി ഉടമകളെ അറിയിച്ചു.
നെക്‌സോൺ ഇവി വമ്പൻ വിജയം നേടിയതോടെ വമ്പൻ ആത്മവിശ്വാസം ആണ് ടാറ്റ മോട്ടോർസ് നേടിയിരിക്കുന്നത്.
"പരിസ്ഥിതി സൗഹാർദ വാഹനലോകം ആണ് ഇനി. അതിന്റെ സാദ്ധ്യത പിടിച്ചെടുക്കാനും ടാറ്റാ ഗ്രൂപ്പ് വേഗത്തിൽ മുന്നോട്ട് പോകും" ചന്ദ്രശേഖരൻ പറഞ്ഞു.