സഫാരിയുടെയും ഹാരിയറിന്റെയും പുതിയ മോഡലുകളുമായി ടാറ്റ. പുതിയ മോഡലിന്റെ ബുക്കിങ് ഒക്ടോബർ 6 മുതൽ ആരംഭിക്കും.കൂടുതൽ രൂപമാറ്റങ്ങളുമായി ഈ മാസം തന്നെ പുതിയ വാഹനം വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികൾ. പുതിയ മോഡലുകളുടെ ടീസർ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
വലുപ്പം കൂടിയ ഗ്രിൽ, ഗ്രില്ലിൽ ബോഡി കളേർഡ് ഇൻസേർട്ടുകൾ, സ്പ്ലിറ്റ് ഹെഡ്‌ലാംപ് എന്നി സഫാരിയിലുണ്ട്.എന്നാൽ ഹാരിയറിന്റെ മുൻഭാഗം ടീസർ വിഡിയോയിൽ വെളിപ്പെടുത്തിയിട്ടില്ല. നെക്സോണിന് സമാനമായ കണക്റ്റിങ് ഡേടൈം റണ്ണിങ് ലാംപും ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്ററുകളുമുണ്ട്. ഇരു എസ്‍യുവികൾക്കും വ്യത്യസ്തമായി മുൻഭാഗമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതെസമയം ഇന്റീരിയറിലും മാറ്റങ്ങളുണ്ടാകും. നെക്സോണിനെപ്പോലെ വലുപ്പം കൂടിയ ഇൻഫോടെയിന്‍മെന്റ് സിസ്റ്റവും മികച്ച സീറ്റുകളും കൂടുതൽ ഫീച്ചറുകളും പ്രതീക്ഷിക്കാം. എൻജിനിൽ കാര്യമായ മാറ്റങ്ങൾ വരാൻ സാധ്യതയില്ല. രണ്ടു ലീറ്റർ ഡീസൽ എൻജിനും ആറ് സ്പീഡ് ഓട്ടമാറ്റിക്ക്, മാനുവൽ ഗിയർബോക്സുകൾ പ്രതീക്ഷിക്കാം.