സ്‌ട്രോം മോട്ടോര്‍സിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ വിപണിയില്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രോം മോട്ടോര്‍സ് ആദ്യ ഇലക്ട്രിക് വാഹനമായ സ്‌ട്രോം R3 യെ വിപണിയില്‍ എത്തിച്ചു. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും വിലക്കുറഞ്ഞ ഇലക്ട്രിക് കാര്‍ ആയിരിക്കും ഇതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മെട്രോ നഗരങ്ങള്‍ക്ക്

author-image
anju
New Update
സ്‌ട്രോം മോട്ടോര്‍സിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ വിപണിയില്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രോം മോട്ടോര്‍സ് ആദ്യ ഇലക്ട്രിക് വാഹനമായ സ്‌ട്രോം R3 യെ വിപണിയില്‍ എത്തിച്ചു. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും വിലക്കുറഞ്ഞ ഇലക്ട്രിക് കാര്‍ ആയിരിക്കും ഇതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മെട്രോ നഗരങ്ങള്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്പന നടത്തിയിട്ടുള്ള മുചക്ര വാഹനമാണിത്. മുന്നില്‍ രണ്ട് ചക്രങ്ങളും പിന്നില്‍ ഒരു ചക്രവുമാണ് സ്‌ട്രോം R3യ്ക്കുള്ളത്.

 

മൂന്ന് ലക്ഷം രൂപയോളമാണ് ഈ കുഞ്ഞന്‍ കാറിന്റെ വില. R3 പ്യുവര്‍, R3 കറന്റ്, R3 ബോള്‍ട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ എത്തുന്ന സ്‌ട്രോം R3 ഈ വര്‍ഷം അവസാനത്തോടെ ആയിരിക്കും വിപണിയിലെത്തുക. 80 കിലോമീറ്റര്‍, 120 കിലോമീറ്റര്‍ റേഞ്ച് ഓപ്ഷനുകളാണ് ലഭ്യമായിരിക്കുന്നത്.

 

 

17.4 ബിഎച്ച്പിയും 48 എന്‍എം ടോര്‍ക്കും നല്‍കുന്ന 13KW ഇലക്ട്രിക് മോട്ടോറാണ് ഈ കുഞ്ഞന്‍ കാറിന് കരുത്തേകുന്നത്. 1 സ്പീഡ് പ്ലാനറ്ററി ഗിയര്‍ബോക്‌സും ഈ എന്‍ജിനില്‍ ഇടംതേടിയിട്ടുണ്ട്. സാധാരണ ബാറ്ററിയില്‍ 8 മണിക്കൂര്‍ നേരവും അതിവേഗ ചാര്‍ജറില്‍ രണ്ട് മണിക്കൂര്‍ നേരവും കൊണ്ട് പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും.

 

വലുപ്പമേറിയ ബമ്പറും സണ്‍റൂഫോട് കൂടിയ വെളുത്ത മേല്‍ക്കൂരയും എല്‍ഇഡി ലൈറ്റുകളും ഈ കാറിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ബ്രേക്കിങ് സാധ്യമാക്കാന്‍ മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമാണ് ഇടംതേടിയിട്ടുള്ളത്. ഇലക്ട്രോണിക് റീജനറേറ്റീവ് ബ്രേക്കിങ് സാങ്കേതികതയും ഈ കാറിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. 450 കിലോയാണ് ഈ കാറിന്റെ ഭാരം. ഇലക്ട്രിക് ബ്ലൂ, നിയോണ്‍ ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് സ്‌ട്രോം R3 ലഭ്യമായിരിക്കുന്നത്.

storm