മുംബൈ: കോംപാക്ട് എസ്യുവി വിഭാഗത്തില്‍ തരംഗം തീര്‍ക്കാന്‍ ഒരുങ്ങി സ്‌കോഡ. 2025 ഫെബ്രുവരിയില്‍ പുതിയ മോഡല്‍ പുറത്തിറങ്ങും. സ്‌കോഡയുടെ നിലവിലെ മോഡലുകളില്‍ വരുന്ന എംക്യുബി എസീറോ ഇന്‍ എന്ന പ്ലാറ്റ്‌ഫോമില്‍ത്തന്നെയാണ് എസ്‌യുവി നിര്‍മിച്ചിരിക്കുന്നത്.
സ്‌കോഡ കോംപാക്ട് എസ്‌യുവി അവതരണ ചടങ്ങില്‍നിന്നും സ്‌കോഡയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം ഈ കോംപാക്ട് എസ്‌യുവിയായി മാറി. 'കെ' എന്ന അക്ഷരത്തില്‍ ആരംഭിച്ച് ക്യുവില്‍ അവസാനിക്കുന്ന രീതിയില്‍ പേര് നിര്‍ദ്ദേശിക്കാനായി സ്‌കോഡ ഒരു മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.