റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ടകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി കമ്പനി. 2019 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 5,000 രൂപയുടെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകളാണ് ഇന്റര്‍സെപ്റ്റര്‍ 650-യും കോണ്ടിനെന്റല്‍ ജിടി 650-യും. ചെറിയ ഇരട്ട സിലിണ്ടര്‍ ബൈക്കുകളായ കവാസാക്കി നിന്‍ജ 300, യമഹ ഞ 300 എന്നിവ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ടകളേക്കാള്‍ വിലകൂടിയ മോഡലുകളാണ്. 500 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ബൈക്കുകളേക്കാള്‍ വില്‍പ്പനയുണ്ട് ഈ മോഡലുകള്‍ക്ക്. ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല അന്താരാഷ്ട്ര വിപണിയിലും തരംഗമാകാന്‍ റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍ക്ക് സാധിച്ചു. ഇടത്തര വിഭാഗത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ 650 സിസി മോഡലുകള്‍. പുതുതായി വികസിപ്പിച്ച 647 സിസി നാല് സ്‌ട്രോക്ക് ട്വിന്‍ സിലിണ്ടര്‍ എയര്‍-ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഇന്റര്‍സെപ്റ്ററിനും കോണ്ടിനെന്റല്‍ ജിടിയ്ക്കും കരുത്തേകുന്നത്.
ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡായി സ്ലിപ്പര്‍ ക്ലച്ചു വാഗ്ദാനം ചെയ്യുന്നു. മുന്നില്‍ ഇരട്ട പിസ്റ്റണ്‍ 320 cc ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 240 cc ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് നിയന്ത്രിക്കുന്നത്. ഇരു ബൈക്കുകളിലും ഇരട്ട ചാനല്‍ സുരക്ഷ കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്. അങ്ങേയറ്റം പരിഷ്‌കൃതമായ എഞ്ചിനാണ് ബൈക്കില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍, നാല് വാല്‍വ് ഹെഡുകള്‍, ഒറ്റ ഓവര്‍ഹെഡ് ക്യാംഷാഫ്റ്റ് എന്നിവയും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളും ലഭിക്കുന്നു.
കൂടാതെ യുകെയിലെ ഹാരിസ് എഞ്ചിനീയറിംഗ് വികസിപ്പിച്ച ഇരട്ട ക്രാഡില്‍ ഫ്രെയിം ഉപയോഗിച്ചാണ് ട്വിന്നിനെ റോയല്‍ എന്‍ഫീല്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്. ബിഎസ്-ഢക മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിഷ്‌ക്കരിച്ച മോഡലുകള്‍ ഉടന്‍ വിപണിയിലെത്തും. ബൈക്കുകളുടെ വില കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നിതാണ്.
റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ മുഴുവന്‍ ശ്രേണിയും അടുത്ത വര്‍ഷം ആദ്യം ബിഎസ്-ഢ മാനദണ്ഡങ്ങള്‍ അനുസരിച്ച് നവീകരിക്കും. യുസിഇ 350, 500 പവര്‍ ബൈക്കുകളായ ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ് ബുള്ളറ്റ് എന്നിവ ഒരു പുതിയ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ട്.
പുതിയ പ്ലാറ്റ്‌ഫോമില്‍ പ്രധാന എഞ്ചിനീയറിംഗ് മാറ്റങ്ങളും കാണും. മികച്ച പരിഷ്‌ക്കരണ നിലകള്‍, കൂടുതല്‍ പവര്‍, ടോര്‍ക്ക് എന്നിവയും പുതുക്കിയ സ്‌റ്റൈലിംഗും മോട്ടോര്‍സൈക്കിളുകളില്‍ പ്രതീക്ഷിക്കാം.