പുതിയ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് ആരാധകർക്ക് തിളക്കം പകർന്നുകൊണ്ടാണ് പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിച്ചത്. വാഹനപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഡലുകൾ നവംബര്‍ പകുതിയോടെ എത്തും. 650 സിസി റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങി.
വിപണിയിലെത്തുമ്പോൾ ഉണ്ടാകുന്ന പിടിവലി ഒഴുവാക്കാനാണ് കമ്പനി അനൗദ്യോഗിക ബുക്കിംഗ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചത്. പലയിടത്തും അയ്യായിരം രൂപ മുന്‍കൂര്‍ പണമടച്ചു ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടിയെയും ബുക്ക് ചെയ്യാം. ഡിസംബര്‍ മുതല്‍ ബുക്ക് ചെയ്തവര്‍ക്ക് ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടി 650 യെയും കമ്പനി കൈമാറും. വില ഏകദേശം മൂന്നുലക്ഷത്തോളം രൂപ ഇരു മോഡലുകള്‍ക്കും പ്രതീക്ഷിക്കാം.
648 സിസി ഓയില്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളില്‍ ഉള്ളത്. എഞ്ചിന് 47 ബിഎച്ച്പി കരുത്തും 52 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെയാണ് ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നത്. 320 എംഎം 240 എംഎം ബൈബ്രെ ഡിസ്‌ക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് മുന്‍ പിന്‍ ടയറുകളിലെ ബ്രേക്കിംഗ് സിസ്റ്റം. ഇന്ത്യയിൽ വിപണിരംഗത്ത് ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.