വൈദ്യുത വാഹനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിപണിയില്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 9,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രം തയ്യാറാക്കി കഴിഞ്ഞു.
കൂടുതല്‍ വൈദ്യുത വാഹനങ്ങളെ വിപണിയില്‍ അണിനിരത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ വാഹനനിര്‍മ്മാതാക്കളെയും പ്രേരിപ്പിക്കും. വേഗത കുറഞ്ഞ വൈദ്യുത ടൂവീലര്‍ മോഡലുകള്‍ക്ക് ഇരുപതിനായിരം രൂപയുടെ ഇളവ് സര്‍ക്കാര്‍ നല്‍കും. അതേസമയം മോഡലുകളുടെ വില ഒരു ലക്ഷം രൂപയില്‍ കൂടരുത്.സമാനമായി ആദ്യത്തെ ഒന്നര ലക്ഷം അതിവേഗ വൈദ്യുത ടൂവീലര്‍ ഉടമകള്‍ക്കാണ് മുപ്പതിനായിരം രൂപയുടെ ഇളവ് സര്‍ക്കാര്‍ അനുവദിക്കുക. വൈദ്യുത മോഡലുകളുടെ വില ഒന്നര ലക്ഷം രൂപ കവിയരുതെന്ന നിബന്ധനയും സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കും.