കരുത്തനാണ്, ആഡംബരവും! റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് എസ് വി ഇന്ത്യന്‍ വിപണിയിലേക്ക്

ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് എസ് വി വേരിയന്റ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. മാസങ്ങള്‍ക്കുള്ള വാഹനം ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ. കൂട്ടത്തില്‍ 3.0 ലിറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ മോഡലും ഉണ്ട്.

author-image
Web Deak
New Update
കരുത്തനാണ്, ആഡംബരവും! റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് എസ് വി ഇന്ത്യന്‍ വിപണിയിലേക്ക്

 

ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് എസ് വി വേരിയന്റ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. മാസങ്ങള്‍ക്കുള്ള വാഹനം ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ. കൂട്ടത്തില്‍ 3.0 ലിറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ മോഡലും ഉണ്ട്.

റേഞ്ച് റോവറിന്റെ 635എച്ച്പി, 800എന്‍എം, 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 എന്‍ജിനാണ് കാറിലുള്ളത്. കാറില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാന്‍ വെറും 3.6 സെക്കന്‍ഡ് മതിയാവും. പരമാവധി വേഗത മണിക്കൂറില്‍ 290 കിലോമീറ്റര്‍ ആണ്.

ചെറിയ ഡിസൈനില്‍ മാറ്റങ്ങളേ വാഹനത്തിലുള്ളൂ. വലിയ മുന്‍-പിന്‍ഭാഗങ്ങളും പുതിയ മുന്‍- പിന്‍ ബംപറുകളും ഗ്രില്ലിലെ മാറ്റങ്ങളും ഡ്യുല്‍ ട്വിന്‍ എക്സ്ഹോസ്റ്റും സ്പോര്‍ട് എസ് വിയിലുണ്ട്.

പുതിയ സീറ്റുകള്‍ക്ക് അനുയോജ്യമായ ഹെഡ് റെസ്ട്രെയിന്റ്സാണ് നല്‍കിയിട്ടുള്ളത്. സ്റ്റിയറിങ് വീലിന്റെ വളയത്തിന്റെ കനം കുറച്ചിട്ടുണ്ട്, മാത്രമല്ല, ചെറുതാക്കിയിട്ടുമുണ്ട്. ഡ്രൈവ് മോഡുകള്‍ മാറ്റുന്നതിനു വേണ്ടി എസ് വി ബട്ടണും നല്‍കിയിട്ടുണ്ട്.

ഹൈബ്രിഡ് വകഭേദത്തില്‍ 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനു കൂട്ട് 38.2kWh ബാറ്ററി പാക്കാണ്. 460എച്ച് പി കരുത്തും പരമാവധി 660 എന്‍ എം ടോര്‍ക്കും പുറത്തെടുക്കും. 7 കെ ഡബ്ല്യു എസി ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജു ചെയ്യാന്‍ അഞ്ചു മണിക്കൂര്‍ വേണം.

വൈദ്യുതിയില്‍ മാത്രം 123 കിലോമീറ്റര്‍ ഓടാന്‍ ഈ റേഞ്ച് റോവര്‍ ഹൈബ്രിഡിനാവും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള വാഹനത്തില്‍ ഫോര്‍വീല്‍ ഡ്രൈവ് സൗകര്യമുണ്ട്.

ഡിജിറ്റല്‍ എല്‍ ഇ ഡി ഹെഡ്ലൈറ്റ്, പനോരമിക് സണ്‍റൂഫ്, 22 ഇഞ്ച് അലോയ് വീല്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേഷനും മസാജ് സൗകര്യവുമുള്ള ഫ്രണ്ട് സീറ്റുകള്‍, ഹെഡ് അപ് ഡിസ്ലേ, 360 ഡിഗ്രി ക്യാമറ എന്നിവയാണ് റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വിയുടെ മറ്റു പ്രത്യേകതകള്‍.

automobile vehicle range rover sport sv