ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് വിപ്ലവുമായി പിയു

ഓട്ടോ, ടാക്‌സി മേഖലയില്‍ വിപ്ലവകരമായ ഒരു ആശയം അവതരിപ്പിക്കുകയാണ് മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി. പിയു എ, ജി.പി.എസ് മുഖേന പ്രവര്‍ത്തിക്കുന്ന ആപ്പ് അടിസ്ഥാനമാക്കിയുള്ള ഈ സംരംഭം അസംഘടിതരായ ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഇരു

author-image
anju
New Update
ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് വിപ്ലവുമായി പിയു

കൊച്ചി : ഓട്ടോ, ടാക്‌സി മേഖലയില്‍ വിപ്ലവകരമായ ഒരു ആശയം അവതരിപ്പിക്കുകയാണ് മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി. പിയു എ, ജി.പി.എസ് മുഖേന പ്രവര്‍ത്തിക്കുന്ന ആപ്പ് അടിസ്ഥാനമാക്കിയുള്ള ഈ സംരംഭം അസംഘടിതരായ ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഇരുകൂട്ടര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രമീടാക്കി, പരിസ്ഥിതി നാശം ഒഴിവാക്കുന്ന രീതിയിലുള്ള ഒന്നാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്ന പ്രഥമ സംരംഭമാണ് പിയു.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പി.ടി തോമസ് എം. എല്‍.എ പിയു ആപ്പിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി സഹ സ്ഥാപകരായ അശോക് ജോര്‍ജ് ജേക്കബ്, രമേഷ് ജി.പി, ശിവദാസന്‍നായര്‍, ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ (സി. എച്ച്.ആര്‍.ഒ) അനില്‍നായര്‍, ചീഫ് ടെക്‌നോളജി ഓഫീസര്‍ (സി.ടി.ഒ) ആനന്ദ് നായര്‍, റീജിയണല്‍ മാനേജര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ടാക്‌സിഡ്രൈവര്‍ക്ക് പ്രയോജനപ്രദം
ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിലവില്‍ നടത്തുന്ന ഓലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ 26 % കമ്മീഷനാണ് ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്നത്. അതായത്, ദിവസം 3000 രൂപ ഓടികിട്ടിയാല്‍ 780 രൂപ ഓലൈന്‍ ടാക്‌സി സേവനദാതാവിന് നല്‍കണം. ഒരു വര്‍ഷം 2,34,000 രൂപ ഇത്തരത്തില്‍ നല്‍കണം. ഇന്ധനച്ചെലവ്, മാസ അടവ്, മെയിന്റ്‌നന്‍സ് ചെലവ്, മറ്റ് നിത്യചെലവുകള്‍ എന്നിവ കിഴിച്ച് വളരെ തുച്ഛമായ സഖ്യയാണ് (21% മാത്രം)ഡ്രൈവര്‍ക്ക് ലഭിക്കുന്നത്.

പിയു പക്ഷേ, കമ്മീഷന്‍ ഈടാക്കുന്നേയില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം ആകെ 19,200 രൂപ വരും. നിലവിലെ സ്ഥിതി താരതമ്യപ്പെടുത്തിയാല്‍ ഡ്രൈവര്‍ക്ക് 2,14,800 രൂപ അധികം. അതായത് ഡ്രൈവര്‍ ഓടി സമ്പാദിക്കുതിന്റെ 46% ഡ്രൈവര്‍ക്ക് തന്നെ ലഭിക്കുന്നു.

യാത്രക്കാരന് പ്രയോജനപ്രദം
പിയുവിന്റെ മാത്രം പ്രത്യേകതയായ ആര്‍.പി.എസ് (റൈഡ് പ്രോഫിറ്റ് ഷെയര്‍) സ്‌കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യം നേടാം. പിയു ആപ്പ് ഡൗലോഡ് ചെയ്ത ഒരു യാത്രികന്‍ മറ്റു അഞ്ച് പേര്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും അവര്‍ ആപ്പ് ഡൗലോഡ്‌ചെയ്യുകയും ചുരുങ്ങിയത് പിയുവില്‍ ഒരു യാത്ര നടത്തുകയും ചെയ്താല്‍ ആ യാത്രികന്‍ ഗോള്‍ഡന്‍ കസ്റ്റമര്‍ ആകും. മാസം നാല് യാത്രകള്‍ എങ്കിലും നടത്തുന്ന ഗോള്‍ഡന്‍ കസ്റ്റമര്‍ ആര്‍.പി.എസ് ആനുകൂല്യത്തിന് അര്‍ഹനാകും. സര്‍ചാര്‍ജോ അതുപോലുള്ള മറ്റ് കാണാമറയത്തെ തുകയോ ഈടാക്കുന്നില്ല.

 

pu app