ന്യൂ ഡൽഹി: അമ്പത് വർഷത്തിലേറെ പഴക്കമുള്ളതും, വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാത്തതുമായ ഇരു ചക്ര, നാല് ചക്ര വിന്റേജ് വാഹനങ്ങൾക്ക് ഇനി മുതൽ പ്രത്യേക രജിസ്‌ട്രേഷൻ. ഇതോടെ വിന്റേജ് വാഹനങ്ങൾക്ക് മാത്രമായി രാജ്യത്ത് പ്രത്യേക രജിസ്‌ട്രേഷനും, നമ്പർ പ്ലേറ്റും നിലവിൽ വരും. കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ രജിസ്ട്രേഷനിൽ സംസ്ഥാന കോഡിന് ശേഷം VA എന്ന് കൂടി ചേർക്കും.
വാഹനം വിന്റേജ് വാഹനമായി പരിഗണിക്കപ്പെടുമോ എന്ന് നിർണയിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ നോഡൽ ഓഫീസറെ നിയമിക്കുകയും, പരിശോധന കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും. കാർ റാലികൾക്കും, പ്രദർശനങ്ങൾക്കും പോലുള്ള ആവശ്യങ്ങൾക്കായാണ് വിന്റേജ് വാഹനങ്ങൾ സാധാരണയായി ഉപയോഗിക്കാറുള്ളത്.