നിറത്തിറങ്ങും മുൻപ് താരമായി പുത്തൻ സ്വിഫ്റ്റ്

പുത്തൻ സ്വിഫ്റ്റാണ് ഇപ്പോൾ താരം. നിറത്തിറങ്ങും മുൻപ് സ്വിഫ്റ്റ് കേറി താരമായി. കാണാൻ ബാക്കിയുള്ള ഈ സ്വിഫ്റ്റിന് ആവശ്യക്കാർ കൂടുതലാണ്.

author-image
BINDU PP
New Update
നിറത്തിറങ്ങും മുൻപ് താരമായി പുത്തൻ സ്വിഫ്റ്റ്

 

പുത്തൻ സ്വിഫ്റ്റാണ് ഇപ്പോൾ താരം. നിറത്തിറങ്ങും മുൻപ് സ്വിഫ്റ്റ് കേറി താരമായി. കാണാൻ ബാക്കിയുള്ള ഈ സ്വിഫ്റ്റിന് ആവശ്യക്കാർ കൂടുതലാണ്. പുതിയ 'സ്വിഫ്റ്റ്' സ്വന്തമാക്കാനെത്തുന്നവരുടെ തിരക്ക് പരിഗണിക്കുമ്ബോള്‍ കാറിനുള്ള കാത്തിരിപ്പ് നാലു മാസം നീണ്ടാലും അതിശയപ്പെടാനില്ലെന്ന് ഡീലര്‍മാര്‍ വ്യക്തമാക്കുന്നു.അഡ്വാന്‍സായി 11,000 രൂപ ഈടാക്കി 2017ന്റെ അവസാനം മുതലാണ് പുതിയ 'സ്വിഫ്റ്റി'നുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയത്. അതേസമയം വിവിധ ഡീലര്‍ഷിപ്പുകളാവട്ടെ അതിനു മുമ്ബു തന്നെ പുതിയ 'സ്വിഫ്റ്റി'നുള്ള ബുക്കിങ് ഏറ്റെടുക്കുന്നുണ്ടായിരുന്നു. അടുത്ത മാസം നടത്താനിരിക്കുന്ന ഓട്ടോ എക്സ്പോയിലാണ് പുത്തൻ സ്വിഫ്റ്റിന്റെ അരങ്ങേറ്റം.പുതിയ കാറിനു നിലവിലുള്ള മോഡലിനെ അപേക്ഷിച്ച്‌ 15,000 രൂപയോളം വിലയേറുമെന്നാണു സൂചന.

swift