മാറ്റങ്ങളോടെ പുതിയ ഹോണ്ട ആമേസ് അടുത്ത മാസം മുതൽ വിപണിയിൽ ; ബുക്കിംഗ് ആരംഭിച്ചു

പുതിയ ഹോണ്ട അമേസ് അടുത്ത മാസം വിപണിയില്‍ എത്തും. രണ്ടാം തലമുറ അമേസിനെ 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ്ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. പുതിയ അമേസിന്റെ പ്രീ-ബുക്കിംഗ് ഡീലര്‍ഷിപ്പ് തലത്തില്‍ നഗരങ്ങളില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

author-image
Abhirami Sajikumar
New Update
മാറ്റങ്ങളോടെ പുതിയ ഹോണ്ട ആമേസ്  അടുത്ത മാസം മുതൽ വിപണിയിൽ ; ബുക്കിംഗ്  ആരംഭിച്ചു

പുതിയ ഹോണ്ട അമേസ് അടുത്ത മാസം വിപണിയില്‍ എത്തും. രണ്ടാം തലമുറ അമേസിനെ 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ്ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. പുതിയ അമേസിന്റെ പ്രീ-ബുക്കിംഗ് ഡീലര്‍ഷിപ്പ് തലത്തില്‍ നഗരങ്ങളില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

അമേസിന്റെ ബുക്കിംഗ് തുക 21,000 രൂപയാണ്. ഔദ്യോഗിക ബുക്കിംഗ് ഏപ്രില്‍ ആറു മുതല്‍ ആരംഭിക്കുമെന്നാണ് സൂചന. മെയ് മാസത്തോടെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് പുതിയ ഹോണ്ട അമേസ് ലഭിച്ചുതുടങ്ങും. പുതിയ ഗ്രില്ല് തന്നെയാണ് അമേസിന്റെ പ്രധാന ഫീച്ചര്‍. പുത്തന്‍ 15 ഇഞ്ച് അലോയ് വീലുകളാണ് അമേസിന് ലഭിച്ചിരിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് പുതിയ അമേസ് വരിക.

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡ്യൂവല്‍ ടോണ്‍ ഡാഷ്ബോര്‍ഡ്, പിയാനൊ ഫിനിഷ് ട്രിം എന്നിങ്ങനെ നീളുന്നതാണ് അകത്തളത്തെ വിശേഷങ്ങള്‍. അമേസിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ സിവിടി ഗിയര്‍ബോക്സ് ലഭ്യമാകും. മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്‌ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവയാണ് അമേസിന്റെ സുരക്ഷാമുഖം. പുത്തന്‍ ഹോണ്ട അമേസിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ് സംവിധാനങ്ങളെയും ലഭ്യമാണ്.

honda amaze