എംജിയുടെ ചെറു ഇലക്ട്രിക് കാര്‍ കോമറ്റ് വിപണിയില്‍. ഇതിന്റെ പ്രാരംഭ വില 7.98 ലക്ഷം രൂപ മുതലാണ്. മാത്രമല്ല കോമറ്റിന് ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. ബിഗ് ഇന്‍സൈഡ്, കോംപാക്റ്റ് ഔട്ട് സൈഡ് എന്ന കണ്‍സെപ്റ്റില്‍ ഡിസൈന്‍ ചെയ്ത 2 ഡോര്‍ കാറാണ് കോമറ്റ്. എംജിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ ഇതിന് ഒരു മാസം 519 രൂപ വരെ മാത്രമേ ചാര്‍ജിങ് ചെലവ് വരൂ എന്നാണ് എംജി പറയുന്നത്.
വൂലിങ് എയര്‍ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയതാണ് കോമറ്റിന്റെ നിര്‍മ്മാണം.ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മെക്‌റോബര്‍ട്‌സണ്‍ എയര്‍ റെയ്‌സില്‍ പങ്കെടുത്ത 1934 മോഡല്‍ ബ്രിട്ടിഷ് വിമാനത്തില്‍ നിന്നാണ് പുതിയ വാഹനത്തിന്റെ പേരു കണ്ടെത്തിയത്.പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാര്‍ എത്തുന്നത്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ടോണ്‍ ഇന്റീരിയര്‍, കണക്റ്റഡ് കാര്‍ ടെക്ക്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവയുണ്ട്.
55 കണക്റ്റഡ് കാര്‍ ഫീച്ചറുകളുള്ള ഐ സ്മാര്‍ട്ട് ടെക്‌നോളജിയാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. നൂറിലധികം വോയിസ് കമാന്റുകളോട് വാഹനം പ്രതികരിക്കും. പിന്‍ സീറ്റിലേക്ക് എളുപ്പത്തില്‍ കയറുന്നതിനായി വണ്‍ടച്ച് റിക്ലൈനര്‍ സീറ്റാണ്.മാത്രമല്ല 17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് കോമറ്റില്‍ ഉപയോഗിക്കുന്നത്. 230 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 41 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്. 3.3 kW എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 7 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യും.
യാത്രക്കാരുടെ സുരക്ഷാക്കായി മുന്നില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇഎസ്ഇ, ടയര്‍പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഐഎസ്ഓഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവ വാഹനത്തിനുണ്ട്. സ്റ്റക്ച്ചറല്‍ സെയിഫ്റ്റിക്കായി 17 ഹോട്ട് സ്റ്റാംപിങ് പാനലുകള്‍ വാഹനത്തിലുണ്ട്. ബാറ്ററിയുടേയും വാഹനത്തിന്റേയും സുരക്ഷ ഉറപ്പാക്കാന്‍ 39 സ്ട്രിങ്‌നെറ്റ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നാണ് എംജി പറയുന്നത്.
ഇതിനെല്ലാം പുറമേ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജിഎസ്ഇവി പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന വാഹനത്തിന് 2974 എംഎം നീളവും 1505 എംഎം വീതിയും 1640 എംഎം ഉയരവും 2010 എംഎം വീല്‍ബെയ്‌സുമുണ്ട്. മൂന്നു ഡോര്‍ കാറില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് എയര്‍കോണ്‍, ബാറ്ററി തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ടാറ്റാ നാനോ, മാരുതി സുസുക്കി ഓള്‍ട്ടോ തുടങ്ങിയ വാഹനങ്ങളെക്കാള്‍ ചെറിയ രൂപമാണ് എംജി കോമറ്റിന്. എംജി സിഎസിനെപ്പോലെ തന്നെ എംജിയുടെ ലോഗോയ്ക്ക് പിന്നിലാണ് ചാര്‍ജിങ് പോര്‍ട്ടിന്റെ സ്ഥാനം. എല്‍ഇഡി ഹെഡ്ലാംപും ഡിആര്‍എല്ലും എല്‍ഇഡി ടെയില്‍ ലാംപുമുണ്ട്. മുന്നില്‍ എല്‍ഇഡി സ്ട്രിപ്പും നല്‍കിയിരിക്കുന്നു. 12 ഇഞ്ച് വീലാണ്. അപ്പിള്‍ ഗ്രീന്‍ വിത്ത് ബ്ലാക് റൂഫ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്, കാന്‍ഡി വൈറ്റ്, കാന്‍ഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളില്‍ കോമറ്റ് ലഭിക്കും.