ബൈക്ക് ബജാജ് വിക്രാന്ത് തന്നെ .....

ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ ലോഹം ഉരുക്കി നിര്‍മിച്ച വിക്രാന്തിനെ, ഇറ്റാലിയന്‍ ഡിസൈനറായ ഒബര്‍ഡന്‍ ബെസ്സി ഒരുക്കിയെടുത്ത പുത്തന്‍ രൂപമാണിത്. ആദ്യ പടിയായി ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വരച്ചെടുത്ത ബൈക്കിന് V22 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

author-image
Greeshma G Nair
New Update
ബൈക്ക് ബജാജ് വിക്രാന്ത് തന്നെ .....

ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ ലോഹം ഉരുക്കി നിര്‍മിച്ച വിക്രാന്തിനെ, ഇറ്റാലിയന്‍ ഡിസൈനറായ ഒബര്‍ഡന്‍ ബെസ്സി ഒരുക്കിയെടുത്ത പുത്തന്‍ രൂപമാണിത്. ആദ്യ പടിയായി ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വരച്ചെടുത്ത ബൈക്കിന് V22 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ വിക്രാന്ത് നിരയില്‍ 150 സിസി V 15 -ക്ക് പിന്നാലെ കരുത്ത് കുറച്ച് V12 മോഡല്‍ അടുത്തിടെ ബജാജ് പുറത്തിറക്കിയിരുന്നു. ന്യൂജെന്‍ ലുക്കിലെത്തുന്ന V22 റോഡ്സ്റ്റര്‍, കഫെ റേസര്‍, സ്‌ക്രാംബ്ലര്‍ എന്നീ മൂന്നു വകഭേദങ്ങളിലാണ് ബെസ്സി അവതരിപ്പിച്ചത്. പള്‍സര്‍ 220 മോഡലിന്റെ എഞ്ചിന്‍, ഷാസിസ് എന്നിവ അടിസ്ഥാനമാക്കിയാണ് നിര്‍മാണം.

4 സ്ട്രോക്ക് DTS-i ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8500 ആര്‍പിഎമ്മില്‍ 21.05 പിഎസ് കരുത്തും 7000 ആര്‍പിഎമ്മില്‍ 19.12 എന്‍എം ടോര്‍ക്കുമേകും.

നിലവില്‍ നിരത്തിലുള്ള നിരവധി കരുത്തന്‍ ബൈക്കുകളുടെ രൂപം കടമെടുത്താണ് V 22-ന്റെ പല ഭാഗങ്ങളും രൂപപ്പെടുത്തിയത്. റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ണ്ടിനെന്റില്‍ GT - ക്ക് സമാനമായി റൗണ്ട് ഹെഡ്ലാംപിനൊപ്പം ട്വിന്‍ റൗണ്ട് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ബൈക്കിന്റെ ഫ്രണ്ട് വ്യൂ ആകെ മാറ്റിമറിച്ചു.

ഇന്ധന ടാങ്കില്‍ വിക്രാന്ത് ലോഗോ നല്‍കിയെങ്കിലും ഡിസൈന്‍ പരിഷ്‌കരിച്ചിട്ടുണ്ട്. മുന്നില്‍ മുകളിലേക്കും താഴേക്കും സസ്‌പെന്‍ഷന്‍. ഗ്യാസ് ചാര്‍ജ് ചെയ്യുന്ന ഷോക്ക് ബാക്കില്‍, ഡ്യൂവല്‍ ചാനല്‍ എ.ബി.എസ് എന്നിവ വാഹനത്തിന്റെ രൂപരേഖയില്‍ നല്‍കിയിട്ടുണ്ട്.

bajaj vikranth