പുതുവർഷത്തിൽ വാഹന വില ഉയരുമെന്ന് ; മഹീന്ദ്ര ആൻഡ് മഹീന്ദ്ര

പുതുവർഷത്തിൽ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങി നിൽക്കുന്നവരെ ഞെട്ടിച്ചുകൊണ്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ പ്രഖ്യപനം

author-image
BINDU PP
New Update
പുതുവർഷത്തിൽ വാഹന വില ഉയരുമെന്ന് ; മഹീന്ദ്ര ആൻഡ് മഹീന്ദ്ര

 

പുതുവർഷത്തിൽ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങി നിൽക്കുന്നവരെ ഞെട്ടിച്ചുകൊണ്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ പ്രഖ്യപനം. പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു മുംബൈ ആസ്ഥാനമായ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും പ്രഖ്യാപിച്ചു.

ഉൽപ്പാദന ചെലവിലുണ്ടായ വർധന പരിഗണിച്ച് ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ വാഹന വില 26,500 രൂപ വരെ ഉയർത്താനാണു കമ്പനിയുടെ തീരുമാനം. അടുത്ത മാസം മുതൽ വാഹന വില 0.5 മുതൽ 1.1% ശതമാനം വരെ വർധിപ്പിക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചീഫ് എക്സിക്യൂട്ടീവ് (ഓട്ടമോട്ടീവ് ഡിവിഷൻ) പ്രവീൺ ഷാ അറിയിച്ചു. വിവിധ മോഡലുകളുടെ വിലയിൽ 3,000 മുതൽ 26,500 രൂപയുടെ വരെ വർധനയാണു നിലവിൽ വരികയെന്നും ഷാ വിശദീകരിച്ചു.

കാറുകൾക്കും യൂട്ടിലിറ്റി വാഹനങ്ങൾക്കും പുറമെ ചെറു വാണിജ്യ വാഹന(എസ് സി വി) വിലയും എം ആൻഡ് എം വർധിപ്പിക്കുന്നുണ്ട്. മൂന്നര ടൺ വരെ ഭാരവാഹക ശേഷിയുള്ള എസ് സി വി കളുടെ വിലയിൽ 1,500 — 6,000 രൂപയുടെ വില വർധനയാണു നടപ്പാവുക. ലോഹങ്ങളടക്കം വാഹന നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലയിൽ വൻവർധനയാണു കുറച്ചുകാലമായി നേരിടുന്നതെന്നു ഷാ വെളിപ്പെടുത്തി. പോരെങ്കിൽ ഇന്ധന വിലയും കടത്തു കൂലിയും ഗണ്യമായി ഉയർന്നു. ഇതിനു പുറമെ മലിനീകരണ നിയന്ത്രണ നിലവാരത്തിൽ വരുത്തിയ മാറ്റങ്ങളും ചെലവ് ഉയരാൻ കാരണമായിട്ടുണ്ട്.

car price