മഹീന്ദ്ര എക്സ്യുവി300 നിര വിപുലീകരിച്ചു

ഡബ്ല്യു2 എക്സ്‌ക്ലൂസീവ് പെട്രോള്‍ വേരിയന്റിന് 7.99 ലക്ഷം രൂപയും, ഡബ്ല്യു4 പെട്രോള്‍ ടര്‍ബോ സ്പോര്‍ട്ട് വേരിയന്റിന് 9.29 ലക്ഷം രൂപയുമാണ് പ്രാരംഭ വില.

author-image
Greeshma Rakesh
New Update
 മഹീന്ദ്ര എക്സ്യുവി300 നിര വിപുലീകരിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് എക്സ്യുവി300 എസ്യുവി നിര വിപുലീകരിച്ചു. ഡബ്ല്യു2 എക്സ്‌ക്ലൂസീവ് പെട്രോള്‍ വേരിയന്റിന് 7.99 ലക്ഷം രൂപയും, ഡബ്ല്യു4 പെട്രോള്‍ ടര്‍ബോ സ്പോര്‍ട്ട് വേരിയന്റിന് 9.29 ലക്ഷം രൂപയുമാണ് പ്രാരംഭ വില.

ഡബ്ല്യു4 ടര്‍ബോ സ്പോര്‍ട്ടില്‍ അഞ്ച് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കി.മീ വേഗതയിലേക്ക് കുതിക്കാനാവും. 230എന്‍എം ടോര്‍ക്കും 96കി.വാട്ട് പവറുമാണ് കരുത്ത്. കൂടാതെ, പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ലഭ്യമായ ഡബ്ല്യു4 വേരിയന്റുകളില്‍ സണ്‍റൂഫും മഹീന്ദ്ര ചേര്‍ത്തിട്ടുണ്ട്.

automobile mahindra XUV300