പ്രമുഖ വാഹനനിർമാതാക്കളായ മഹീന്ദ്ര, തങ്ങളുടെ കുഞ്ഞൻ മോഡലായ കെ.യു.വി.100 NXT ന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വാർത്തകൾ തള്ളി മഹീന്ദ്ര തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. കെ.യു.വി.100 NXT ന് വിദേശ നിരത്തുകളിൽ വലിയ ജനപ്രീതിയാണുള്ളതെന്നും, അതിനാൽ ഈ മോഡൽ കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും മഹീന്ദ്ര അറിയിച്ചു.
മിനി എസ്.യു.വി ഗണത്തിലാണ് കെ.യു.വി.100 NXT പെടുന്നത്. നാല് വാരിയന്റുകളിലാണ് വാഹനം പുറത്തിറക്കുന്നത്.
1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എംഫാല്‍ക്കണ്‍ ജി80 പെട്രോള്‍ എന്‍ജിനിന്റെ കരുത്തിലാണ് വാഹനത്തിന്റെ കുതിപ്പ്. 82 ബി.എച്ച്.പി. പവറും 115 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍, ചിലി, എതാനും യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയിലേക്കാണ് കെ.യു.വി.100 കയറ്റുമതി ചെയ്യുക.