എസ് യു വി വിപണിയിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കിയ സോൾ എത്തുന്നു. ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ വാഹനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടേയ്‍യുടെ ബജറ്റ് കാർ ബ്രാൻഡായ കിയയ്ക്ക് രാജ്യാന്തര വിപണിയില്‍ നിലവിലുള്ള വാഹനമാണ് സോൾ. 2008 മുതൽ വിപണിയിലുള്ള സോളിന്റെ നാലാം തലമുറയായിരിക്കും ഇന്ത്യയിലെത്തുക.
എന്നാൽ ഏതു സെഗ്മെന്റിലായിരിക്കും സോൾ മത്സരിക്കുക എന്ന വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തിവിട്ടിട്ടില്ല. കിയ ഇന്ത്യയിൽ സ്ഥാപിക്കുന്ന നിർമാണ ശാലിയിൽ നിന്ന് അസംബിൽ ചെയ്തായിരിക്കും വാഹനം പുറത്തിറങ്ങുക. രാജ്യാന്തര വിപണിയിൽ സൂപ്പർഹിറ്റായ സോളിന് ഇന്ത്യയിലും മികച്ച സ്വീകരണം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച സ്റ്റൈലും ഫീച്ചേഴ്സുമാണ് സോളിന്റെ പ്രധാന ആകർഷണം.
കിയയുടെ ചെറു ഹാച്ചായ പിക്കിന്റോയും സോളും ഒരുമിച്ചാകും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുക. നിലവിൽ പെട്രോളും ഡീസലിലുമായി മൂന്ന് എൻജിൻ വകഭേദങ്ങളുള്ള വാഹനത്തിന്റെ എല്ലാ വകഭേദങ്ങളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. 1.6 ലീറ്റർ ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 136 പിഎസ് കരുത്തുൽപ്പാദിപ്പിക്കും. 1.6 ലീറ്റർ പെട്രോൾ എൻജിന്റെ കരുത്ത് 6300 ആർപിഎമ്മിൽ 124 പിഎസ് ആണ്. മൂന്നാമത്തെ വകഭേദമായ 2 ലീറ്റർ എൻജിന് 152 പിഎസ് കരുത്തുണ്ട്.