ഇന്ത്യന്‍ വിപണിയില്‍ എസ്യുവികള്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തുന്ന ബ്രാന്‍ഡുകളിലൊന്നാണ് കിയ.ഇപ്പോഴിതാ പുത്തന്‍ മോഡലുമായി വിപണിയില്‍ എത്താനൊരുങ്ങുകയാണ് കിയ.ഇത്തവണ സോനെറ്റിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പുമായാണ് കിയയുടെ വരവ്. ഡിസംബര്‍ 14-ന് കിയ സോനെറ്റ് വിപണിയില്‍ എത്തും.
പുതിയ ഫീച്ചറുകള്‍, എഞ്ചിന്‍, വേരിയന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ പ്രധാന വിശദാംശങ്ങളും ബ്രോഷറില്‍ പുറത്തുവിടുന്നു. ലെവല്‍ കീപ്പ് അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാണിംഗ്, ഹൈ ബീം അസിസ്റ്റ് എന്നിവയും അതിലേറെയും ഉള്‍പ്പെടെ 8 ഫീച്ചറുകള്‍ സാങ്കേതികവിദ്യ കിയ സോനെറ്റ് ഫെയ്സ് ലിഫ്റ്റിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഡ്രൈവര്‍ സീറ്റിനായി നാല്-വഴിയുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റും പുതിയ സോനെറ്റ് ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കും. റിയര്‍ ഡിസ്‌ക് ബ്രേക്കുകളും 360 ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ സംവിധാനവും എസ്യുവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റുകളുടെ ഭാഗവുമാകും.മാത്രമല്ല ഇന്റീരിയറില്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടാകും.
പുതുക്കിയ സോനെറ്റില്‍ 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ കോക്ക്പിറ്റും ഉണ്ടാകും. സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റില്‍ നമ്മള്‍ കണ്ട അതേ യൂണിറ്റാണിതും. സബ്-4-മീറ്റര്‍ എസ്യുവിക്ക് സാന്റ്, മഡ്, വെറ്റ് എന്നിങ്ങനെയുള്ള ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ട്രാക്ഷന്‍ മോഡുകളും ലഭിക്കും.
കിയ 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനിനൊപ്പം മാനുവല്‍ ട്രാന്‍സ്മിഷന്‍ തിരികെ കൊണ്ടുവരുമെന്ന് ബ്രോഷര്‍ സൂചന നല്‍കിയിട്ടുണ്ട്.1.0 ലിറ്റര്‍ tGDi പെട്രോളും 1.2 ലിറ്റര്‍ സ്മാര്‍ട്ട്സ്ട്രീം പെട്രോള്‍ ഓപ്ഷനും മുന്‍മോഡലിലേതിനു സമാനമായി കിയ നിലനിര്‍ത്തും.പുതിയൊരു കൂട്ടം എല്‍ഇഡി ഹെഡ്ലാമ്പുകളും എസ്യുവിക്ക് ഷാര്‍പ്പ് ലുക്ക് നല്‍കും .